കൊച്ചി: എറണാകുളം ഡിടിപിസിയും ട്രാവെല്‍മെറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ ഇലവീഴാപൂഞ്ചിറ ഒറ്റദിന പാക്കേജും രണ്ടുദിവസ പാക്കേജും ആരംഭിച്ചു. ഈ യാത്രയില്‍ അഞ്ചു ജില്ലകളുടെ സമന്വയ ടോപ് വ്യൂ, കട്ടികായം വെള്ളച്ചാട്ടം, ഇല്ലിക്കകല്ലു തുടങ്ങിയ പ്രകൃതി രമണീയ സ്ഥലങ്ങള്‍, മലകള്‍ക്കിടയിലൂടെയുള്ള ഓഫ്റോഡ് യാത്ര എന്നിവ ഒരുക്കിയിരിക്കുന്നു. യാത്രക്കാരുടെ ഇഷ്ടാനുസരണം പാക്കേജ് തെരഞ്ഞെടുക്കാം.
രാവിലെ ആറ് മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന ഒരു ദിവസത്തെ പാക്കേജിന് ഭക്ഷണവും മറ്റു ചിലവുകളും സഹിതം ഒരാള്‍ക്ക് 1250 രൂപയാണ്. ഗൈഡിന്റെ സേവനവും ഭക്ഷണവും ഉണ്ടാവും. പുഷ്ബാക് സൗകര്യമുള്ള വാഹനമായിരിക്കും. ഇതില്‍ ഇലവീഴാ പൂഞ്ചിറയിലെ ഓഫ്റോഡ് യാത്രക്കായി ജീപ്പ് സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡിടിപിസിയുമായി ബന്ധപ്പെടണം.
തുടർച്ചയായി രണ്ടുദിനം അവധി കിട്ടിയാൽ നിങ്ങൾക്ക് എവിടെയൊക്കെ പോകാം?
മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ: മൂന്നാര്‍, സൂര്യനെല്ലി, കൊളുക്കുമല, ഭൂതത്താന്‍കെട്ട്, തട്ടേക്കാട് ബോട്ടിംഗ് അടക്കം ആലപ്പുഴ, അതിരപ്പിള്ളി, മലക്കപ്പാറ, അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ്. രണ്ടുദിവസ പാക്കേജുകള്‍ ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും, കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന മറ്റു പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക.
വെബ്സൈറ്റ്: www.keralacitytour.com ലാന്‍ഡ്ലൈന്‍ നമ്പര്‍: 0484-2367334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ernakulam DTPC, Ilaveezhapoonchira, Kerala tourism, Travel Package, ഇലവീഴാപൂഞ്ചിറ, എറണാകുളം ഡിടിപിസി, കേരള ടൂറിസം, ട്രാവൽ പാക്കേജ്