സമൂഹ മാധ്യമങ്ങളിലെ വ്യാജന്മാർക്ക് ഇനി കുവൈറ്റിൽ പണികിട്ടും
Last Updated:
കുവൈത്ത്: സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ അഴിയെണ്ണാൻ മറ്റ് കാരണങ്ങൾ വേണ്ട. ഒട്ടുമിക്ക രാജ്യങ്ങളിലും നിയമങ്ങൾ കർശനമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലും നിയമം പരിഷ്കരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനാണ് ആദ്യ നീക്കം. ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗത്തിെൻറ നേതൃത്വത്തിലാണ് നടപടി.
ചില ട്വിറ്റർ അക്കൗണ്ടുകൾ വ്യാജപ്പേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. സംശയകരമായ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് മന്ത്രാലയം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടു. വ്യാജ പേരുകളിൽ പ്രവർത്തിച്ച ഏതാനും അക്കൗണ്ടുകൾ സൈബർ ക്രൈം വകുപ്പിെൻറ നിർദേശാനുസരണം മരവിപ്പിച്ചിട്ടുണ്ട്. ഇനിയും അതു തുടരുമെന്നും അധികൃതർ അറിയിച്ചു. വ്യക്തികൾക്കെതിരെയും രാജ്യങ്ങൾക്കെതിരെയും രാഷ്ട്ര നേതൃത്വങ്ങൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണ്.
advertisement
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിധേയമല്ലാത്തതും ദുരൂഹത നിറഞ്ഞതുമായ അക്കൗണ്ടുകളുമായി ഇടപെടുന്നത് സ്വദേശികളും വിദേശികളും സൂക്ഷിക്കണം. ദേശീയ ഐക്യം ചോദ്യം ചെയ്യുംവിധമുള്ള നടപടികൾ അനുവദിക്കില്ല. രാജ്യത്തിനകത്തുള്ളവരായാലും പുറത്തുള്ളവരായാലും അതിരുവിട്ട പ്രവർത്തനങ്ങൾ മന്ത്രാലയം അംഗീകരിക്കില്ല. ഇത്തരക്കാർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ പേരിൽ നടപടിയെടുക്കാൻ മന്ത്രാലയത്തിന് അവകാശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2018 1:17 PM IST