ശ്രദ്ധിക്കുക, മാനസിക സമ്മർദ്ദം സ്ത്രീകളിൽ ലൈംഗിക രോഗങ്ങൾക്കും കാരണമാകും

Last Updated:

മനസ്സിനെ പല വഴിയുള്ള പ്രശ്നങ്ങളിൽ ഉപേക്ഷിച്ചാൽ ശരീരം ആരോഗ്യത്തോടെയുണ്ടാകുമെന്ന് കരുതേണ്ട.

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ അതിപ്രധാനമാണ് മാനസികാരോഗ്യവും. മനസ്സിനെ പല വഴിയുള്ള പ്രശ്നങ്ങളിൽ ഉപേക്ഷിച്ചാൽ ശരീരം ആരോഗ്യത്തോടെയുണ്ടാകുമെന്ന് കരുതേണ്ട. ശരീരത്തെ ഒന്ന് ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. സ്ത്രീകളിലെ മാനസിക പ്രശ്നങ്ങളും ലൈംഗികതയും തമ്മിൽ ഏറെ ബന്ധമുണ്ട്.
മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഡിപ്രഷൻ എന്നീ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളിൽ യോനീ സംബന്ധമായ അസുഖങ്ങളും സാധാരണമാണ്. വജൈനൽ ഡിസ്ചാർജ്, നിറവ്യത്യാസം തുടങ്ങിയവ നിങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാകാം. യോനീ സംബന്ധമായ എല്ലാ അസുഖങ്ങളും മാനസികാരോഗ്യവുമായി ബന്ധമുണ്ടെന്നല്ല മറിച്ച്, മാനസിക സമ്മർദ്ദം ഇത്തരം അസുഖങ്ങളിലേക്കും ചെന്നെത്തുമെന്ന് പഠനങ്ങൾ പറയുന്നു.
യോനീ സംബന്ധമായ രോഗങ്ങൾ കൂടുതൽ കാലം നീണ്ടു നിൽക്കുന്നെങ്കിൽ ഉടനെ തന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക.
1. അണുബാധ
സ്ട്രെസ് ഹോർമോണുകൾക്ക് യോനിയിലെ ഗ്ലൈക്കോജൻ, ലാക്ടോബാസിലി ബാക്ടീരിയ എന്നിവയുടെ അളവ് കുറക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ഇത് ലാക്ടിക് ആസിഡ്, ഹൈഡ്രോ പെറോക്സൈഡ് സിന്തസിസ് എന്നിവ കുറയ്ക്കുന്നു. ഇതുമൂലം യോനിയിലെ പിഎച്ച് ലെവവൽ കുറയുന്നതിലേക്ക് നയിക്കുകയും യോനിയിലെ അണുബാധയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇടയാക്കും.
advertisement
2. സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ്(STD) സാധ്യത കൂടുതൽ
കേൾക്കുമ്പോൾ ആശ്ചര്യകരമായി തോന്നാം. എന്നാൽ ലൈംഗികതയിലൂടെ പകരുന്ന അസുഖങ്ങൾക്കും മാനസികാരോഗ്യം വഴിവെച്ചേക്കാം. ഗൊണേറിയ, ക്ലമീഡിയ, എച്ച്ഐവി, അണുബാധ തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമല്ലാത്ത ഏതുതരം ലൈംഗിക ബന്ധത്തിലൂടെയും ഗൊണേറിയ പകരാം. സ്ത്രീകളിലും പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. മറ്റ് സാധാരണ അണുബാധയുടെ ലക്ഷണങ്ങള്‍ ആയതിനാല്‍ പലപ്പോഴും തിരിച്ചറിയാനും പ്രയാസമായിരിക്കും. യോനിയില്‍ യീസ്റ്റ്- ബാക്ടീരിയ എന്നി മൂലമുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് ഗൊണേറിയയുടെ ലക്ഷണങ്ങളും. ‌മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗൊണേറിയ വരാനുള്ള സാധ്യത കൂടുതലാണ്.
advertisement
3. ഗർഭകാല സങ്കീർണതകൾ
ഗർഭകാലത്ത് ശരീരവും മനസ്സും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് അനിവാര്യമാണ്. ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കൂടുതലുള്ള ഗർഭിണികളിൽ ആരോഗ്യവും സങ്കീർണമാകും. യോനിയിലെ അണുബാധ മുതൽ നേരത്തേയുള്ള പ്രസവം വരെ ഇതുമൂലമുണ്ടാകാം.
4. ലൈംഗിക ബന്ധത്തിനിടയിലെ ബുദ്ധിമുട്ടുകൾ
കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് ലൈംഗിക ബന്ധത്തിനിടയിൽ യോനി വരണ്ടിരിക്കുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ വരെ ബാധിക്കാനും കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നതിനും കാരണമാകും.
advertisement
ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും മനസ്സിനെ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ വിഷാദരോഗവും ഉത്കണ്ഠയും കുറക്കാൻ സാധിക്കും. ആവശ്യമെന്ന് തോന്നുന്നെങ്കിൽ ഡോക്ടറുടെ സഹായവും തേടാവുന്നതാണ്.
വ്യായാമം ശീലമാക്കുക, ചീത്ത ആലോചനകളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടത്തുക. ഇതിനായി എന്തെങ്കിലും ഹോബികൾ ശീലിക്കാവുന്നതാണ്. ശരീരത്തിനും മനസ്സിനും ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങണം. നീണ്ട നാൾ ഉറക്കമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
വിഷാദരോഗമുള്ളവർ ലഹരിയെ ആശ്രയിക്കുന്ന പ്രവണത കൂടുതലായിരിക്കും. മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ നിങ്ങളുടെ മാനസിക സമ്മർദ്ദം ഒരിക്കലും കുറയ്ക്കില്ല. അത് കൂട്ടാനേ സഹായിക്കൂ.
മലയാളം വാർത്തകൾ/ വാർത്ത/Life/
ശ്രദ്ധിക്കുക, മാനസിക സമ്മർദ്ദം സ്ത്രീകളിൽ ലൈംഗിക രോഗങ്ങൾക്കും കാരണമാകും
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement