റദ്ദാക്കിയ 2000 രൂപാ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തി; 7409 കോടിയുടെ നോട്ടുകള്‍ ജനത്തിന്റെ കൈയ്യിലെന്ന് റിസർവ് ബാങ്ക്
- Published by:meera_57
- news18-malayalam
Last Updated:
2023 മേയ് 19 വരെ വിനിമയത്തിലിരുന്ന 2000 രൂപാ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു
റദ്ദാക്കിയ 2000 രൂപാ നോട്ടുകളില്‍ 97.92 ശതമാനവും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 7409 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ കൈയ്യിലാണെന്നും അവര്‍ വ്യക്തമാക്കി.
2023 മേയ് 19നാണ് 2000 രൂപാ നോട്ടുകള്‍ റദ്ദാക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. 2023 മേയ് 19 വരെ വിനിമയത്തിലിരുന്ന 2000 രൂപാ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. 2023 ജൂലൈ 31 ആയപ്പോഴേക്കും ഇത് 7409 കോടി രൂപയായി കുറഞ്ഞു.
2023 ഒക്ടോബര്‍ വരെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും സംവിധാനമൊരുക്കിയിരുന്നു. 2023 ഒക്ടോബര്‍ ഒന്‍പത് മുതല്‍ ആര്‍ബിഐ ഇഷ്യു ഓഫീസുകളില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാനും പകരം അവരുടെ അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
advertisement
ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപാ നോട്ടുകള്‍ ഇന്ത്യ പോസ്റ്റ് വഴി ഏതെങ്കിലും ആര്‍ബിഐ ഇഷ്യു ഓഫീസിലേക്ക് അയക്കാവുന്നതാണ്. ആ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം എന്നിവടങ്ങളിലെ ആര്‍ബിഐ ഓഫീസുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കാവുന്നതാണ്.
advertisement
2016 നവംബറിലാണ് 2000 രൂപാ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. അന്ന് വിനിയമത്തിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ റദ്ദാക്കി പിന്നാലെയായിരുന്നു 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയത്.
Summary: 98 percent of the banned Rs 2000 currency notes returned says RBI
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 02, 2024 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
റദ്ദാക്കിയ 2000 രൂപാ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തി; 7409 കോടിയുടെ നോട്ടുകള്‍ ജനത്തിന്റെ കൈയ്യിലെന്ന് റിസർവ് ബാങ്ക്