ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ പുറത്തിറക്കുന്ന നടപടികളിലേക്ക് ഒരു ചുവടുകൂടി വെച്ച് വാഹന വിപണി. ഹൈഡ്രജൻ വാഹനങ്ങളെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഇതിന്റെ കരട് ഓട്ടോമേറ്റീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് കമ്മിറ്റി സർക്കാരിന് കൈമാറി. ഇത് രണ്ടാംതവണയാണ് പുതിയ ഇന്ധനമുപയോഗിച്ചുള്ള വാഹനങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച കരട് മാർഗനിർദേശങ്ങൾ സമാനമായ രീതിയിൽ തയാറാക്കിയിരുന്നു.
നിലവിൽ രാജ്യത്ത് ഒരു വാഹന നിർമാതാക്കളും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം വിൽക്കുന്നില്ല. പുതിയ ഇന്ധനത്തിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകാത്തതാണ് വിൽപന വൈകാൻ കാരണം. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ കൊറിയൻ കമ്പനി, ഹ്യുണ്ടായ് അടുത്ത വർഷം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന പുതിയ എസ് യു വി നെക്സോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
നെക്സോ എസ് യു വി നിലവിൽ കൊറിയയിൽ വിൽക്കുന്നുണ്ട്. ഏകദേശം 43.4 ലക്ഷം ഇന്ത്യൻ രൂപയാണ് അവിടത്തെ വില. മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ലക്ഷ്വറി വാഹന നിർമാതാക്കളുടെ ചില ബ്രാൻഡുകൾക്ക് സമാനമായ വിലയ്ക്കാണ് നെക്സോ വിൽക്കുന്നത്. ദൂരയാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യമായ ഇന്ധനമാണ് ഹൈഡ്രജൻ. ആയിരം കിലോ മീറ്ററാണ് നെക്സോയുടെ ദൂരപരിധി. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് കുറച്ചു സമയം മതി ഹൈഡ്രജൻ നിറയ്ക്കാനും.
TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]കഴിഞ്ഞ ആഴ്ചയാണ് ഹൈഡ്രജൻ വാഹനങ്ങളെ സംബന്ധിച്ചുള്ള കരട് മാനദണ്ഡങ്ങൾ തയാറായത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ ശക്തമായി പാലിക്കേണ്ടതുണ്ട്. തീപിടിത്തം, പൊട്ടിത്തെറി, ഇലക്ട്രിക് ഷോക്ക് തുടങ്ങിയ അപകടങ്ങൾ കുറയ്ക്കാന്‍ പരാമവധി സുരക്ഷ ഉറപ്പാക്കാനുമാണ് കരട് തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഇന്ധനം നിറയ്ക്കാനും കേന്ദ്രങ്ങൾ, ഇന്ധന ചോർച്ച, ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് , മറ്റു സുരക്ഷാ നടപടികൾ എന്നിവയും കരടിൽ പ്രതിപാദിക്കുന്നു.
2018ൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനമായി കേന്ദ്ര സർക്കാർ കുറച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ട്രക്കുകളും ബസുകളും അടക്കമുള്ള വാഹന നിർമാണത്തിലേക്ക് കടക്കുമെന്ന് ഹ്യുണ്ടായ് കമ്പനി അധികൃതർ മണികൺട്രോളിനോട് പറഞ്ഞു. ആദ്യം താൽപര്യം പ്രകടിപ്പിച്ചിരുന്ന ടൊയോട്ട ഇപ്പോൾ ഇലക്ട്രിക് വാഹന നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്യൂവെള്ളം മാത്രമാണ് പുറത്തുവിടുന്നത് എന്നതിനാൽ വൽ സെൽ കാറുകളാണ് പരിസ്ഥിതിക്ക് ഏറ്റവും ഇണങ്ങിയതെന്നാണ് കണ്ടെത്തൽ.
‘This article first appeared on Moneycontrol, read the original article here’ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.