ലോകത്തിലെ വേഗമേറിയ ട്രെയിൻ ഇനി ചൈനയിലല്ല

Last Updated:

പരീക്ഷണയോട്ടത്തിൽ 360 കിലോമീറ്റർ വേഗത കൈവരിച്ച ആൽഫ എക്സിന് 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും

വേഗതയുടെ കാര്യത്തിൽ ചൈനയിലെ ഫ്യൂക്സിങ് ട്രെയിന് ഇനി രണ്ടാം സ്ഥാനത്തേക്കു മാറാം. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ജപ്പാനിൽ പരീക്ഷണയോട്ടം നടത്തി. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു.
മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പരീക്ഷണയോട്ടത്തിൽ 360 കിലോമീറ്റർ വേഗത കൈവരിച്ച ആൽഫ എക്സിന് 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. പത്ത് കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനാണ് പരീക്ഷണയോട്ടം നടത്തിയത്. സെണ്ടായിക്കും അവോമോറിക്കും ഇടയിലായിരുന്നു പരീക്ഷണയോട്ടം. അർദ്ധരാത്രിക്കുശേഷമാണ് ട്രെയിൻ ഓടിച്ചുനോക്കിയത്. ആഴ്ചയിൽ രണ്ടുതവണ പരീക്ഷണയോട്ടം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ ഹണിമൂണിനിടെ ബ്രിട്ടീഷ് സ്വദേശിയായ നവവധു മരിച്ചു; നാട്ടിലേക്ക് മടങ്ങാനാകാതെ ഭർത്താവ്
2020 ഒളിംപിക്സ് ലക്ഷ്യമിട്ട് ജപ്പാൻ അവതരിപ്പിച്ച മറ്റൊരു ബുള്ളറ്റ് ട്രെയിനായ ഷിൻകാൻസെൻ എൻ 700എസും പരീക്ഷണയോട്ടം തുടരുന്നുണ്ട്. ഈ ട്രെയിന് 300 കിലോമീറ്റർ വേഗതയിൽ ഓടാനാകുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Auto/
ലോകത്തിലെ വേഗമേറിയ ട്രെയിൻ ഇനി ചൈനയിലല്ല
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement