ശ്രീലങ്കയിൽ ഹണിമൂണിനിടെ ബ്രിട്ടീഷ് സ്വദേശിയായ നവവധു മരിച്ചു; നാട്ടിലേക്ക് മടങ്ങാനാകാതെ ഭർത്താവ്

Last Updated:

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഖിലാനിയെ അറസ്റ്റ് ചെയ്യുകയോ ഇയാൾക്കെതിരെ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല

ലണ്ടൻ : ശ്രീലങ്കയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേലാണ് (31) മരിച്ചത്. ഭക്ഷ്യവിഷ ബാധയാണ് മരണകാരണമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19 നായിരുന്നു ഉഷലയുടെയും നോർത്ത് വെസ്റ്റ് ലണ്ടനിൽ ബിസിനസുകാരനായ ബ്രിട്ടീഷ്-ഇന്ത്യന്‍ ഖിലാന്‍ ചന്ദരിയയുടെയും വിവാഹം. വിവാഹത്തിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഹണിമൂൺ ആഘോഷങ്ങള്‍ക്കായി ശ്രീലങ്കയിലെത്തിയത്.
തീരദേശ നഗരമായ ഗല്ലിയിലെ അമാരി എന്ന ബീച്ച് റിസോർട്ടിലായിരുന്നു താമസം. ഇവിടെ നിന്നും മാൽദീവ്സിലേക്ക് പോകാനായിരുന്നു പദ്ധതി എന്നാൽ ഇതിനിടെയാണ് ഉഷേലയുടെ മരണം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും ചോര ഛർദ്ദിച്ചുവെന്നുമാണ് ഖിലാൻ പറയുന്നത്. സഹായത്തിന് ഹോട്ടൽ അധികൃതരെ വിളിച്ചതോടെ ഇവർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ ഇതിന് മുമ്പ് തന്നെ ഉഷേലയുടെ മരണം സംഭവിച്ചിരുന്നു.
advertisement
ഛർദ്ദിയെ തുടർന്നുണ്ടായ നിർജ്ജലീകരണമാണ് ഉഷേലയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ആദ്യം അസ്വാഭാവിക ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഖിലാനിക്ക് ഇപ്പോൾ രാജ്യത്തിന് പുറത്ത് കടക്കാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാര്‍. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഖിലാനിയെ അറസ്റ്റ് ചെയ്യുകയോ ഇയാൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസോ ഇതുവരെ ചുമത്തിയിട്ടില്ല. എന്നാൽമരണകാരണം സംബന്ധിച്ച് സർക്കാർ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ രാജ്യം വിടാന്‍ പാടില്ലെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
advertisement
ഉഷേലയുടെ മൃതദേഹവും ഇതുവരെ വിട്ടു നൽകിയിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ശ്രീലങ്കയിൽ ഹണിമൂണിനിടെ ബ്രിട്ടീഷ് സ്വദേശിയായ നവവധു മരിച്ചു; നാട്ടിലേക്ക് മടങ്ങാനാകാതെ ഭർത്താവ്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement