വിവിധ വാഹന മോഡലുകളിലുടനീളം വില വർധനവ് പ്രഖ്യാപിച്ച് മഹീന്ദ്ര. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിനാണ് ഏറ്റവും കൂടുതൽ വില ഉയർത്തിയിരിക്കുന്നത്. വിവിധ വേരിയന്റുകൾക്കനുസരിച്ച് എസ്‌യുവിയുടെ വില 32,000 മുതൽ 92,000 രൂപ വരെ വർദ്ധിപ്പിച്ചു. വാഹനം ബുക്ക് ചെയ്ത് നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്.
കാറിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിതരണത്തിലെ തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ഇപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
കാറിന്റെ നിർമ്മാണത്തിനായി ബ്രാൻഡിന് ചെലവാകുന്ന വിലയാണ് വില വർദ്ധനവിന് കാരണം. ഉയർത്തിയ വിലകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വന്നു. 2021ൽ തന്നെ ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വില വർദ്ധനവ് പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിയിൽ ആദ്യ വില വർദ്ധനവ് പ്രഖ്യാപിക്കുകയും രണ്ടാമത്തേത് ഏതാനും മാസങ്ങൾക്ക് ശേഷം മെയ് മാസത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Also read- അഞ്ച് ലക്ഷം കടന്ന് ടിസിഎസിലെ ജീവനക്കാർ; 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ നിയമിച്ചത് 20,000ത്തിലധികം പേരെവിലക്കയറ്റം കണക്കിലെടുക്കാതെ ഥാറിന്റെ ജനപ്രീതി വർദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം സോഫ്റ്റ്-ടോപ്പ്, കൺവേർട്ടിബിൾ, ഹാർഡ്‌ടോപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം ബോഡി സ്റ്റൈലുകളാണ്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ താർ ലഭ്യമാണ്. 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് 130 പിഎസ് പരമാവധി പവറും 320 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ 150 പിഎസ് പരമാവധി പവറും 320 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.
Also read- Auto| മാരുതി കാറുകൾക്ക് 54,000 രൂപ വരെ വിലക്കുറവ്; ഓഫർ ജൂലൈ 31 വരെബൊലേറോ, മരാസോ, സ്കോർപിയോ, എക്സ് യു വി 300 എന്നിവയാണ് വില വർദ്ധിച്ച മറ്റ് മഹീന്ദ്ര വാഹനങ്ങൾ. എന്നാൽ ഈ കാറുകൾക്ക് വില രണ്ടോ മൂന്നോ ശതമാനം മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ. മഹീന്ദ്രയുടെ അത്ര ജനപ്രിയമല്ലാത്ത വാഹനങ്ങൾക്ക് ചെറിയ വില വർദ്ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ.
മഹീന്ദ്ര ഥാറിന്റെ പ്രകടനം രാജ്യത്തെ നിരവധി വാഹന പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഈ മോഡലിന്റെ ജനപ്രീതി വർദ്ധിച്ചതോടെ നിലവിൽ ഥാർ ബുക്ക് ചെയ്താൽ കിട്ടുന്നതിന് ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. നിലവിൽ കറുത്ത നിറമുള്ള ഹാർഡ്‌ടോപ്പ് മോഡലിന്റെ വെയിറ്റിങ് പിരീഡ് ഒരു വർഷത്തിൽ അധികമാണെന്ന് കാർട്ടോക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. നാപോളി ബ്ലാക്ക്, റേജ് റെഡ്, അക്വാമറൈൻ, ഗാലക്സി ഗ്രേ, റോക്കി ബീജ്, മിസ്റ്റിക് കോപ്പർ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് മഹീന്ദ്ര ഥാർ വിപണിയിൽ എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.