നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മാരുതിയുടെ എസ് പ്രെസോ എത്തി: വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെ

  മാരുതിയുടെ എസ് പ്രെസോ എത്തി: വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെ

  അഞ്ച് സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭിക്കും. ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

  • Share this:
   റെനോ ക്വിഡിന് വെല്ലുവിളിയാകുമെന്നു കരുതുന്ന  മാരുതി സുസുക്കിയുടെ ചെറു എസ്‌യുവി എസ് പ്രെസോ വിപണിയിലെത്തി. എക്സ്ഷോറൂം വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച സുരക്ഷയും സ്റ്റൈലും എസ് പ്രെസോയ്ക്ക് ഉണ്ട് എന്നാണ് മാരുതി അവകാശപ്പെടുന്നത്. എ.ബി.എസ് വിത്ത് ഇ.ബി.ഡി, എയര്‍ബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങളുമായാണ് എസ് പ്രെസോ പുറത്തിറങ്ങിയത്.

   മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമാണ് എസ് പ്രെസോയ്ക്കുള്ളത്.അഞ്ച് സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭിക്കും. ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്.യു.വി സ്റ്റൈൽ വേണ്ടുവോളമുള്ള കാറിന് മുന്‍ഭാഗവും പിന്‍ ഭാഗവും ബോള്‍ഡാണ്.

   Also read: രാഷ്ട്രീയം വേർപിരിച്ചത് സമുദായം കൂട്ടിച്ചേർക്കുമോ ? കേരള കോണ്‍ഗ്രസ് ഐക്യ ശ്രമം ദുബായിൽ

   എസ്.യു.വി ലുക്ക് തോന്നിക്കാന്‍ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലിപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. സ്റ്റൈലിഷായ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുള്ള കാറിന്റെ ഡാഷ്ബോര്‍ഡിന്റെ മധ്യത്തിലാണ് മീറ്റര്‍ കണ്‍സോളിന്റെ സ്ഥാനം.
   First published:
   )}