നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Air India One| യുഎസിന്റെ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കും; എയർ ഇന്ത്യാ വണ്‍ വിമാനം എത്തി; സവിശേഷതകൾ അറിയാം

  Air India One| യുഎസിന്റെ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കും; എയർ ഇന്ത്യാ വണ്‍ വിമാനം എത്തി; സവിശേഷതകൾ അറിയാം

  1350 കോടി രൂപ (19 കോടി ഡോളര്‍)ആണ് വില. എയര്‍ഫോഴ്‌സ്‌ വണ്ണിലേതുപോലെ മിസൈല്‍ പ്രതിരോധ സംവിധാനവുമുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
   രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനയാത്രകള്‍ക്കായുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം ഡല്‍ഹിയിലെത്തി. വിവിഐപി ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ്‌ 777 വിമാനങ്ങളില്‍ ആദ്യത്തേതാണ്‌ രാജ്യതലസ്ഥാനത്തെത്തിയത്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ്‌ വണ്ണിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ബോയിങ്‌ കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്‌.

   Also Read- അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്

   അമേരിക്കയിലെ ടെക്‌സാസില്‍നിന്ന്‌ ഇന്നലെ വൈകിട്ടോടെയാണ്‌ വിമാനം ഡല്‍ഹിയില്‍ എത്തിയത്‌. ഇതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍നിന്ന്‌ വ്യോമസേനാ പൈലറ്റുമാര്‍ ഏറ്റെടുക്കും. വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസിനാണ്‌. അടുത്ത വര്‍ഷം ജൂലൈ മുതലാകും എയര്‍ ഇന്ത്യ വണ്‍ ഔദ്യോഗിക ദൗത്യം തുടങ്ങുക.

   Also Read- കേരളത്തിൽ പുതിയ റെക്കോഡിട്ട് മൺസൂണ്‍ പിൻവാങ്ങി; രാജ്യത്ത് കാലവർഷം ഔദ്യോഗികമായി അവസാനിച്ചു

   ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക്‌ വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. അമേരിക്കയുടെ സഹകരണത്തോടെയാണ്‌ എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്‌കരണം. ലാര്‍ജ്‌ എയര്‍ക്രാഫ്‌റ്റ്‌ ഇന്‍ഫ്രാറെഡ്‌ കൗണ്ടര്‍മെഷേഴ്‌സ്‌, സെല്‍ഫ്‌ പ്ര?ട്ടക്ഷന്‍ സ്യൂട്ട്‌സ്‌ എന്നീ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.   Also Read- നാഞ്ചിയമ്മ വീണ്ടും; 'കലക്കാത്ത' പാടിയ ഗായികയെ ചേർത്തു പിടിച്ച് ഐ.എം. വിജയൻ

   1350 കോടി രൂപ (19 കോടി ഡോളര്‍)ആണ് വില. എയര്‍ഫോഴ്‌സ്‌ വണ്ണിലേതുപോലെ മിസൈല്‍ പ്രതിരോധ സംവിധാനവുമുണ്ട്.ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്‌ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ്‌ 747 വിമാനമാണ്‌ ഉപയോഗിക്കുന്നത്‌. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 4469 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
   Published by:Rajesh V
   First published:
   )}