ജി20 അധ്യക്ഷതയുടെ അടയാളമായി കേന്ദ്രം 100, 75 രൂപ നാണയം പുറത്തിറക്കും

Last Updated:

നൂറ് രൂപയുടെ ഒരു വശത്ത് നടുക്കായി അശോക സ്തംഭവും ഇതിന് മുകളില്‍ അരികിലായി ദേവനാഗരി ലിപിയില്‍ 'സത്യമേവ ജയതേ' എന്നും എഴുതും

ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായി 100, 75 രൂപയുടെ നാണയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. നൂറ് രൂപയുടെ ഒരു വശത്ത് നടുക്കായി അശോക സ്തംഭവും ഇതിന് മുകളില്‍ അരികിലായി ദേവനാഗരി ലിപിയില്‍ ‘സത്യമേവ ജയതേ’ എന്നും എഴുതുമെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഇടത് വശത്ത് ‘ഭാരത്’ എന്ന് ദേവനാഗരി ലിപിയിലും വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിനും എഴുതും.
ജി20 അധ്യക്ഷത വഹിക്കുന്നതിന്റെ സ്മരണാര്‍ഥം നാണയത്തിന്റെ മറുവശത്ത് നടുവിലായി അതിന്റെ ലോഗോ ആയിരിക്കും നല്‍കുക. ഇതിന് മുകളില്‍ അരികിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയില്‍ എഴുതും. താഴെ അരികിലായി ഇംഗ്ലീഷില്‍ ‘വണ്‍ ഏര്‍ത്ത്, വണ്‍ ഫാമിലി, വണ്‍ ഫ്യൂച്ചര്‍’ (‘One Earth, One Family, One Future’) എന്നും എഴുതുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇതേ രീതി തന്നെയായിരിക്കും 75 രൂപാ നാണയത്തിലും പിന്തുടരുക. നാണയങ്ങള്‍ക്ക് 35 ഗ്രാം ഭാരവും 44 മില്ലിമീറ്റര്‍ വ്യാസവുമുണ്ടായിരിക്കും.
advertisement
2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയാണ് ഇന്ത്യ ജി20 അധ്യക്ഷ പദം വഹിക്കുന്നത്. ലോകത്തിലെ പ്രധാന വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ സംയുക്ത കൂട്ടായ്മയാണ് ജി20. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഈ രാജ്യങ്ങളുടെ സമ്മേളനം സെപ്റ്റംബര്‍ 10, 11 തീയതികളില്‍ നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും പുതിയ 75 രൂപാ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. 44 മില്ലിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള നണയം 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം നിക്കലും 5 ശതമാനം സിങ്കും ചേർത്താണ് നിർമിച്ചിരിക്കുന്നത്.
advertisement
ഈ നാണയത്തിന്റെ മുൻവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ സിംഹമുദ്ര ഉണ്ട്. “സത്യമേവ ജയതേ” എന്ന ആപ്തവാക്യം താഴെ ആലേഖനം ചെയ്തിട്ടുമുണ്ട്. ഇടത് വശത്തായി ദേവനാഗിരി ലിപിയിൽ “ഭാരത്” എന്ന വാക്കും വലതുവശത്ത് ഇംഗ്ലീഷിൽ “ഇന്ത്യ” എന്നും എഴുതിയിട്ടുണ്ട്. പുറക് വശത്ത് പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതിന് താഴെ “പാർലമെന്റ് കോംപ്ലക്സ്” എന്ന് ഇംഗ്ലീഷിലും “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും എഴുതിയിട്ടുണ്ട്.
1960 മുതലാണ് ഇന്ത്യയിൽ സ്മരണാർത്ഥമായി നാണയങ്ങൾ പുറത്തിറക്കാൻ തുടങ്ങിയത്. പ്രമുഖ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക, പ്രധാന ചരിത്ര സംഭവങ്ങൾ ഓർമ്മിക്കുക തുടങ്ങിയ സന്ദർഭങ്ങളിലാണ് ഇത്തരം നാണയങ്ങൾ പുറത്തിറക്കാനുള്ളത്.സ്മാരക നാണയങ്ങൾ സ്വന്തമാക്കാൻ സെക്യൂരിറ്റീസ് ഓഫ് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) വെബ്‌സൈറ്റ് സന്ദർശിക്കാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ജി20 അധ്യക്ഷതയുടെ അടയാളമായി കേന്ദ്രം 100, 75 രൂപ നാണയം പുറത്തിറക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement