Types of Recurring Deposit Interest Rates| വിവിധതരം റിക്കറിംഗ് ഡിപ്പോസിറ്റുകളും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും
Types of Recurring Deposit Interest Rates| വിവിധതരം റിക്കറിംഗ് ഡിപ്പോസിറ്റുകളും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും
6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ ഇന്ത്യയിലെ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5.00% മുതൽ 7.85% വരെയാണ്.
ഉപഭോക്താക്കൾക്ക് ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും സൗകര്യമൊരുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (RD) . 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ ഇന്ത്യയിലെ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5.00% മുതൽ 7.85% വരെയാണ്.
വിവിധതരം ആർഡികൾ
ആർഡികൾക്ക് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് നിങ്ങൾ ഏത് പ്രായ വിഭാഗത്തിൽപ്പെടുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ തരത്തിലുള്ള ആർഡി സ്കീമുകൾ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. റിക്കറിംഗ് ഡിപ്പോസിറ്റിന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 4.00% മുതൽ 6.50% വരെയാണ്. 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയിലാണ് ഈ പലിശ നിരക്ക് ലഭിക്കുക. മുതിർന്ന പൗരന്മാർക്കുള്ള ആർഡി അക്കൗണ്ടിന് അധിക പലിശ നിരക്ക് ലഭിക്കും. ജൂനിയർ ആർഡി, സീനിയർ സിറ്റിസൺ ആർഡി, എൻആർഒ ആർഡി, സ്പെഷ്യൽ ആർഡി എന്നിങ്ങനെ വിവിധ തരം റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീമുകളുണ്ട്.
റെഗുലർ സേവിംഗ്സ് സ്കീം
18 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാങ്കുകൾ റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം. സാധാരണയായി 6 മാസം മുതൽ 10 വർഷം വരെയാണ് കാലാവധി. കാലാവധി അവസാനിക്കുമ്പോൾ, ഒറ്റത്തവണയായി തുക പിൻവലിക്കാം.
ജൂനിയർ ആർഡി സ്കീം
കുട്ടികൾക്കായുള്ള ബാങ്കുകളുടെ റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീമാണിത്. മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ കുട്ടികളുടെ ഭാവി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ നിക്ഷേപങ്ങൾ തുറക്കാവുന്നതാണ്. വിദ്യാർത്ഥികൾക്കും ഈ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്താം. ചെറുപ്പത്തിൽ തന്നെ ധനകാര്യം കൈകാര്യം ചെയ്യാൻ പഠിക്കാനും സമ്പാദ്യത്തിന്റെ പ്രാധാന്യവും പണത്തെക്കുറിച്ചുള്ള മികച്ച ബോധവും വളർത്തിയെടുക്കാൻ ഇത് സഹായിക്കും. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ ഒന്നുകിൽ സാധാരണ ആർഡി സ്കീമുകൾക്ക് തുല്യമായിരിക്കും അല്ലെങ്കിൽ കുട്ടികൾക്കിടയിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉയർന്നതായിരിക്കും.
സീനിയർ സിറ്റിസൺസ് ആർഡി സ്കീം
മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് 4.00% മുതൽ 7.25% വരെയാണ്. മുതിർന്ന പൗരന്മാരെ അവരുടെ റിട്ടയർമെന്റിലും വാർദ്ധക്യത്തിലും സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സ്കീമുകളും ലഭ്യമാണ്.
എൻആർഇ, എൻആർഒ ആർഡി സ്കീം
എൻആർഇ, എൻആർഒ ആർഡി അക്കൗണ്ടുകൾക്ക് കുറഞ്ഞ പലിശ നിരക്കായിരിക്കും ലഭിക്കുക.
സ്പെഷ്യൽ ആർഡി സ്കീം
ആളുകളുടെ ആവശ്യങ്ങൾക്കും കഴിവുകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യുന്ന ആർഡി സ്കീമാണിത്. ഈ സ്കീമുകൾക്ക് പൊതുവെ ഉയർന്ന പലിശ നിരക്ക് ലഭിക്കും. സൗജന്യ ലൈഫ് ഇൻഷുറൻസുള്ള ആർഡി സ്കീമുകളും ഇത്തരത്തിൽ ലഭ്യമാണ്.
വിവിധ ബാങ്കുകൾ റിക്കറിംഗ് ഡിപ്പോസിറ്റിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക് - 4.40% മുതൽ 5.50% വരെ
ഐസിഐസിഐ ബാങ്ക് - 3.50% മുതൽ 5.50% വരെ
എസ്ബിഐ - 4.40% മുതൽ 5.40% വരെ
അലഹബാദ് ബാങ്ക് - 6.25% മുതൽ 6.45% വരെ
ആന്ധ്രാ ബാങ്ക് (ഇപ്പോൾ ഇന്ത്യൻ ബാങ്ക്) - 4.40% മുതൽ 5.15% വരെ
ആക്‌സിസ് ബാങ്ക് - 4.40% മുതൽ 5.75% വരെ
ബന്ധൻ ബാങ്ക് - 4.50% മുതൽ 5.00% വരെ
ബാങ്ക് ഓഫ് ബറോഡ - 4.30% മുതൽ 5.10%
ബാങ്ക് ഓഫ് ഇന്ത്യ - 4.35% മുതൽ 5.05% വരെ
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 4.00% മുതൽ 4.90% വരെ
കാനറ ബാങ്ക് - 4.90% മുതൽ 5.75% വരെ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 4.25% മുതൽ 5.00% വരെ
സിറ്റി ബാങ്ക് - 2.75% മുതൽ 3.00% വരെ
സിറ്റി യൂണിയൻ ബാങ്ക് - 3.75% മുതൽ 5.00% വരെ
കോർപ്പറേഷൻ ബാങ്ക് (ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) - 4.40% മുതൽ 5.60% വരെ
ഡിബിഎസ് ബാങ്ക് - 3.00% മുതൽ 5.50% വരെ
ഡച്ച് ബാങ്ക് - 3.65% മുതൽ 6.25% വരെ
ധനലക്ഷ്മി ബാങ്ക് - 4.25% മുതൽ 5.50% വരെ
ഫെഡറൽ ബാങ്ക് - 4.00% മുതൽ 5.60% വരെ
ഐഡിബിഐ ബാങ്ക് - 4.30% മുതൽ 5.40% വരെ
ഇന്ത്യൻ ബാങ്ക് - 6.25% മുതൽ 6.30% വരെ
ഇന്ത്യൻ ഓവർസീസ് ബാങ്ക് - 4.90% മുതൽ 5.20% വരെ
ഇൻഡസിൻഡ് ബാങ്ക് - 4.60% മുതൽ 5.560% വരെ
ജമ്മു ആൻഡ് കാശ്മീർ ബാങ്ക് - 4.50% മുതൽ 5.30%
കർണാടക ബാങ്ക് - 5.10% മുതൽ 5.60% വരെ
കരൂർ വൈശ്യ ബാങ്ക് - 4.00% മുതൽ 5.75% വരെ
കൊട്ടക് മഹീന്ദ്ര ബാങ്ക് - 4.30% മുതൽ 5.25% വരെ
ലക്ഷ്മി വിലാസ് ബാങ്ക് - 3.00% മുതൽ 5.50% വരെ
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് - 6.25%
പോസ്റ്റ് ഓഫീസ് - 5.80%
പഞ്ചാബ് നാഷണൽ ബാങ്ക് - 4.40% മുതൽ 5.25% വരെ
സരസ്വത് ബാങ്ക് - 5.10% മുതൽ 5.85% വരെ
സൗത്ത് ഇന്ത്യൻ ബാങ്ക് - 4.10% മുതൽ 5.65% വരെ
സിൻഡിക്കേറ്റ് ബാങ്ക് - 4.40% മുതൽ 5.25% വരെ
ടിഎംബി - 5.00% മുതൽ 5.25% വരെ
യൂക്കോ ബാങ്ക് - 4.70% മുതൽ 5.00% വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 4.40% മുതൽ 5.60% വരെ
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക്) - 4.40% മുതൽ 5.25% വരെ
യെസ് ബാങ്ക് - 5.00% മുതൽ 6.50% വരെ
വിവിധ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക് - 4.90% മുതൽ 6.25% വരെ
ഐസിഐസിഐ ബാങ്ക് - 4.00% മുതൽ 6.30% വരെ
എസ്ബിഐ - 4.90% മുതൽ 6.20% വരെ
അലഹബാദ് ബാങ്ക് - 6.25% മുതൽ 6.45% വരെ
ആന്ധ്രാ ബാങ്ക് (ഇപ്പോൾ ഇന്ത്യൻ ബാങ്ക്) - 4.90% മുതൽ 5.65% വരെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.