#FMtoNetwork18| Union Budget 2021 | 'എന്റെ കൈയിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ അത് ജനങ്ങൾക്ക് നൽകുമായിരുന്നു': നിർമല സീതാരാമൻ

Last Updated:

സ്വകാര്യ ഡി‌എഫ്‌ഐകൾ‌ക്കായി (വികസന ധനകാര്യ സ്ഥാപനങ്ങൾ‌) ഇടം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതികളിൽ സ്വകാര്യ ഡി.എഫ്.ഐകൾ വരാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: തന്റെ കൈയിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്കായി താനത് നൽകുമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നെറ്റ് വർക് 18 ഗ്രൂപ്പ് എഡിറ്റർ രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ. മഹാമാരി സമയത്ത് ചെറിയ അനിശ്ചിതത്വം ഉണ്ടായിരുന്നതിനാൽ ചെറിയ കുറച്ച് ആളുകൾക്കായി മാറ്റിവച്ചെന്നും നിർമല സീതാരാമൻ പറഞ്ഞു.
ബജറ്റ് മനസിലായവർക്ക് അതിന്റെ ഉദ്ദേശ്യം മനസിലായെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് കഴിയുമായിരുന്നെങ്കിൽ ഞാൻ കൂടുതൽ വിഭവങ്ങൾ നൽകുമായിരുന്നു. സാമ്പത്തിക ഉത്തേജനം തികച്ചും അനിവാര്യമായിരുന്നു. മാർക്കറ്റിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ എങ്ങനെയുള്ള പ്രതികരണങ്ങൾ വരുന്നുവെന്ന് കണ്ടിട്ടില്ല. ചെലവഴിക്കാതിരിക്കുന്നത് വളർച്ച നീട്ടി വെക്കുന്നതിന് കാരണമാകും. താൻ ഇപ്പോൾ തുക ചെലവഴിക്കുന്നില്ലെങ്കിൽ അത് സാമ്പത്തിക വളർച്ചയെ മന്ദഗതിയിൽ ആക്കുമെന്നും ധനമന്ത്രി പറഞ്ഞു.
advertisement
സമ്പദ് വ്യവസ്ഥ ചൂടാക്കാനോ കൂടുതൽ ചൂടാക്കാനോ പറ്റിയ അവസ്ഥയിലല്ല ഇപ്പോൾ. രാജ്യം ഈ ബജറ്റ് അംഗീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബജറ്റിലെ മൂന്ന് പ്രധാന പോയിന്റുകൾക്ക് വലിയ പ്രതീക്ഷ ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ താൻ സന്തുഷ്ടയാകുമെന്നും ഈ സർക്കാരിന്റെ ഉദ്ദേശ്യം രാജ്യം അറിയണമെന്ന് താൻ ആഗ്രഹിക്കുന്നതായും നിർമല സീതാരാമൻ പറഞ്ഞു.
എനിക്ക് നൽകാൻ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാനത് ജനങ്ങൾക്ക് നൽകുമായിരുന്നെന്നും മഹാമാരിയുടെ കാലത്ത് ഒരു ചെറിയ തുക ചില വിഭാഗം ആളുകൾക്ക് നൽകിയതായും അവർ പറഞ്ഞു. ചിലർക്ക് അനിശ്ചിതത്വം ഉള്ളതിനാലാണ് തുക നൽകിയത്. ആവശ്യത്തിനുള്ള വിഭവങ്ങൾ ഇപ്പോൾ ഇല്ലെന്നും അവർ പറഞ്ഞു.
advertisement
ബാങ്കുകളുമായി വിപുലമായ കൂടിയാലോചനകൾ ഉണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യവൽക്കരണ ലക്ഷ്യത്തിൽ നിലവിൽ താൻ യാഥാസ്ഥിതകയാണെന്നാണ് തോന്നുന്നതെന്നും അവർ വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തിലൂടെ രണ്ടു ലക്ഷം കോടി ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് താൻ സമ്മതിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി. നികുതിയിൽ ഇളവ് നൽകിയത് തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വ്യവസായ ലോകം വെളിപ്പെടുത്തിയതായും അവർ ഇപ്പോൾ അതിന്റെ വിപുലീകരണത്തിലേക്ക് നോക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
advertisement
നികുതിവർദ്ധനവ് പരിഗണനയ്ക്കായി ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയോട് സമഗ്രമായ സമീപനമാണ് സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. സ്വകാര്യ ഡി‌എഫ്‌ഐകൾ‌ക്കായി (വികസന ധനകാര്യ സ്ഥാപനങ്ങൾ‌) ഇടം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതികളിൽ സ്വകാര്യ ഡി.എഫ്.ഐകൾ വരാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
#FMtoNetwork18| Union Budget 2021 | 'എന്റെ കൈയിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ അത് ജനങ്ങൾക്ക് നൽകുമായിരുന്നു': നിർമല സീതാരാമൻ
Next Article
advertisement
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
  • ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് മന്ത്രി വാസവൻ.

  • ഹൈക്കോടതി വിധിയും സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണെന്നും, സർക്കാരിന് കോടതിയുടെ നിലപാടാണെന്നും മന്ത്രി.

  • ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയെന്നും, സ്വർണ്ണം തിരികെ എത്തിക്കുമെന്നും മന്ത്രി.

View All
advertisement