ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! 4 മാസം പ്രായമുള്ള കുഞ്ഞ് 240 കോടിയുടെ ഓഹരികളുടെ ഉടമയായതെങ്ങനെ?

Last Updated:

കഴിഞ്ഞ നവംബറിലാണ് നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധാ മൂര്‍ത്തിയുടെയും മകനായ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും കുഞ്ഞ് ജനിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിലെ 15 ലക്ഷം ഓഹരികളാണ് (0.04 ശതമാനം) ഏകാഗ്രഹിന് ലഭിക്കുക. പേരക്കുട്ടിക്ക് ഓഹരികള്‍ കൈമാറിയതോടെ നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസിലെ ഓഹരി 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറഞ്ഞു. ഓഫ് മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരി കൈമാറിയത്.
കഴിഞ്ഞ നവംബറിലാണ് നാരായണ മൂര്‍ത്തിയുടെയും ഭാര്യ സുധാ മൂര്‍ത്തിയുടെയും മകനായ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും കുഞ്ഞ് ജനിച്ചത്. മൂര്‍ത്തിയുടെ കുടുംബത്തിലെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്രഹ്. മകൾ അക്ഷത മൂർത്തിയ്ക്കും ഭർത്താവും യുകെ പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ട് പെൺമക്കളാണുള്ളത്
1980-ല്‍ 250 ഡോളര്‍ മൂലധനത്തിലാണ് ഇന്‍ഫോസിസിന്റെ തുടക്കം. ഇന്ന് ഈ മേഖലയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഇന്‍ഫോസിസ്. 25 വര്‍ഷത്തോളം നീണ്ടുനിന്ന പ്രവര്‍ത്തനത്തിന് ശേഷം 2021 ഡിസംബറില്‍ സുധാ മൂര്‍ത്തി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവയാണ് അവര്‍ ഇപ്പോള്‍. അടുത്തിടെ രാജ്യസഭാ എംപിയായി സുധാ മൂര്‍ത്തി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
advertisement
Summary: Born to Infosys founder Narayana Murthy and author-philanthropist Sudha Murty's son Rohan Murty and daughter-in-law Aparna Krishnan on November 10, 2023, Ekagrah Rohan Murty is possibly the country's youngest millionaire.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! 4 മാസം പ്രായമുള്ള കുഞ്ഞ് 240 കോടിയുടെ ഓഹരികളുടെ ഉടമയായതെങ്ങനെ?
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement