Petrol Diesel Price Hike | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ
- Published by:user_49
- news18-malayalam
Last Updated:
Petrol Diesel Price Hike | 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്
തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്.
ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ[VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച്[NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. കോവിഡ് കാരണം സാമ്ബത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള വലിയ ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2020 6:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price Hike | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ


