കണ്ണുതള്ളുന്ന ഓഫറുമായി ഇന്‍ഫോസിസ്; വടക്കന്‍ കര്‍ണാടകയിലെ ഓഫീസിലേക്ക് മാറുന്നവര്‍ക്ക് നേട്ടം 8 ലക്ഷം രൂപ വരെ
- Published by:meera_57
- news18-malayalam
Last Updated:
ടയര്‍-2 നഗരത്തിലും കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഓഫീസിലേക്ക് മാറുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന
ഇന്‍സെന്റീവ് വാഗ്ദാനം ചെയ്ത് ഇന്‍ഫോസിസ് (Infosys). ടയര്‍-2 നഗരത്തിലും കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം എല്ലാ ജീവനക്കാര്‍ക്കും കമ്പനി നല്‍കിയിട്ടുണ്ട്.
ഇന്‍ഫോസിസിലെ മൂന്നാം ലെവല്‍ ജീവനക്കാര്‍ക്ക് ഹുബ്ബള്ളിയിലേക്ക് മാറുമ്പോള്‍ ലഭിക്കുക 25000 രൂപയാണ്. ഓരോ ആറ് മാസത്തില്‍ 25000 രൂപയെന്ന നിലയില്‍ രണ്ട് വര്‍ഷത്തേക്ക് അധികം പണം നല്‍കും.
ലെവല്‍ നാലു മുതല്‍ എഴ് വരെയുള്ള ജീവനക്കാര്‍ക്ക് ഇക്കാലയളവില്‍ 8 ലക്ഷം രൂപവരെ
advertisement
ഇന്‍സെന്റീവ് ഇനത്തില്‍ ലഭിക്കുന്നതാണ്.
മുംബൈ-കര്‍ണാടകയിലെ ജീവനക്കാരെ ഹുബ്ബള്ളിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫറുമായി കമ്പനി രംഗത്തെത്തിയത്. ഇന്‍ഫോസിസിന്റെ നീക്കത്തെ അഭിനന്ദിച്ച് കര്‍ണാടക കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പ് മന്ത്രി എം.പി. പാട്ടീല്‍ രംഗത്തെത്തി.
"ഹുബ്ബള്ളി വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു. ഹുബ്ബള്ളി ക്യാംപസിലേക്ക് എത്തുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന ഇന്‍ഫോസിസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രാദേശിക പ്രതിഭകള്‍ക്ക് വീടിനടുത്ത് തന്നെ അവസരങ്ങള്‍ ലഭിക്കുന്നതിനും അതിലൂടെ പ്രാദേശിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനും ഈ തീരുമാനം സഹായകരമാകും,'' മന്ത്രി പറഞ്ഞു.
advertisement
ഇന്‍ഫോസിസിന്റെ ഈ സംരംഭം പ്രാദേശിക വളര്‍ച്ചയ്ക്ക് മാത്രമല്ല സഹായിക്കുക. മറിച്ച് ടെക് വ്യവസായത്തില്‍ ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടിയാണ് ഈ തീരുമാനത്തിലൂടെ വെളിവാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്‍ഫോസിസ് ഹുബ്ബള്ളി ക്യാംപസിനായി സ്ഥലം ഏറ്റെടുത്തിട്ടും ഓഫീസ് പ്രവര്‍ത്തനം തുടങ്ങാത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ അരവിന്ദ് ബെലാഡ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപ്രതീക്ഷിത നീക്കവുമായി ഇന്‍ഫോസിസ് രംഗത്തെത്തിയത്.
Summary: Infosys offers massive incentives for those shifting to its Hubbali campus
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കണ്ണുതള്ളുന്ന ഓഫറുമായി ഇന്‍ഫോസിസ്; വടക്കന്‍ കര്‍ണാടകയിലെ ഓഫീസിലേക്ക് മാറുന്നവര്‍ക്ക് നേട്ടം 8 ലക്ഷം രൂപ വരെ