iPhone 15 | കാത്തിരിപ്പ് അവസാനിക്കുന്നു: ഐഫോണ്‍ 15 സെപ്റ്റംബര്‍ മാസത്തിൽ; തിയതി ഇതാ
- Published by:user_57
- news18-malayalam
Last Updated:
കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ നടക്കുന്ന 'വണ്ടര്‍ലസ്റ്റ്' ഇവന്റില്‍ ഫോണ്‍ ലോഞ്ച് ചെയ്യും
ആപ്പിള്‍ സീരിസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 15 (iPhone 15 ) സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച രാവിലെ 10:00 ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കില്‍ നടക്കുന്ന ‘വണ്ടര്‍ലസ്റ്റ്’ ഇവന്റില്‍ ഫോണ്‍ ലോഞ്ച് ചെയ്യും.
ആപ്പിള്‍ ഇവന്റ് 2023 ഇന്ത്യയില്‍ നിന്ന് തത്സമയം എങ്ങനെ കാണാം?
ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന ഇവന്റിന്റെ തത്സമയം സംപ്രേഷണം ഉണ്ടാകും. ഇന്ത്യയില്‍, ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് രാത്രി 10:30 മുതല്‍ തത്സമയം കാണാനാകും.സെപ്തംബര്‍ 12-ന് രാത്രി 10:30 മുതല്‍ ആപ്പിളിന്റെ വെബ്സൈറ്റിലും ആപ്പിള്‍ ടിവി ആപ്പിലും യൂട്യൂബിലും ഇന്ത്യയില്‍ നിന്നും ഇവന്റ് കാണാവുന്നതാണ്.
ആപ്പിള്‍ വികസിപ്പിച്ച സഫാരി ബ്രൗസറോ ക്രോം പോലുള്ള ബ്രൗസറോ ഉപയോഗിച്ച് മാക്, ഐഫോൺ, ഐപാഡ്
advertisement
, അല്ലെങ്കില്‍ ഐപോഡ് എന്നിവയില്‍ നിന്ന് ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് തത്സമയം കാണാനാകും. ന്യൂസ് 18 വെബ്സൈറ്റില്‍ നിന്നും തത്സമയ അപ്ഡേറ്റുകള്‍ കാണാന്‍ കഴിയും.
എല്ലാ വര്‍ഷത്തേയും പോലെ, അടുത്ത മാസം നടക്കുന്ന വണ്ടര്‍ലസ്റ്റ് ഇവന്റില്‍ ആപ്പിള്‍ ഐഫോണ്‍ 15 , ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാസ്ക്/അൾട്ര എന്നീ നാല് പുതിയ ഐഫോണുകള്‍ കൂടി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഐഫോണ്‍ 15 മോഡലുകളില്‍ ഡൈനാമിക് ഐലന്‍ഡും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
വിവിധ നിറത്തിലുള്ള ആപ്പിള്‍ ലോഗോകളാണ് ഈ വര്‍ഷത്തെ ആപ്പിള്‍ ഇവന്റിലേക്കുള്ള ക്ഷണക്കത്തിലുള്ളത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോണ്‍ 15 , ഐഫോണ്‍ 15 പ്ലസ്, എന്നിവ മിഡ്നൈറ്റ് (കറുപ്പ്), സ്റ്റാര്‍ലൈറ്റ് (വെളുപ്പ്), ഇളം പച്ച, മഞ്ഞ, നീല, ഓറഞ്ച് (കോറല്‍ പിങ്ക്) എന്നിവയുള്‍പ്പെടെ പുതിയ നിറങ്ങളില്‍ ലഭ്യമാകും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകള്‍ ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍-ഗ്രേ, സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
advertisement
ആപ്പിള്‍ ഐഫോണ്‍ 15 സീരീസ്, എയര്‍പോഡുകള്‍ എന്നിവയ്ക്ക് പുറമേ, പുതിയ ആപ്പിള്‍ വാച്ച് സീരീസ് 9, അടുത്ത തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രാ, യുഎസ്ബി-സി പോര്‍ട്ടുള്ള എയര്‍പോഡുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും.
അതേസമയം, ചില ഘടകഭാഗങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഐഫോണ്‍ 15-ന്റെ ഉത്പാദനം ആപ്പിള്‍ കുറയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാമറ സെന്‍സറുകള്‍, ഡിസ്പ്ലേ പാനലുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 31, 2023 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
iPhone 15 | കാത്തിരിപ്പ് അവസാനിക്കുന്നു: ഐഫോണ്‍ 15 സെപ്റ്റംബര്‍ മാസത്തിൽ; തിയതി ഇതാ