പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കേണ്ടത് എങ്ങനെ?

Last Updated:

ചില അത്യാവശ്യ സന്ദർഭങ്ങളിൽ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കാനും സാധിക്കും.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമൂഹിക സുരക്ഷാ സ്ഥാപനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്. ചില അത്യാവശ്യ സന്ദർഭങ്ങളിൽ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കാനും സാധിക്കും.
സ്ഥിരം വരുമാനക്കാരായ ഇന്ത്യയിലെ എല്ലാ തൊഴിലാളികൾക്കും നിയമപ്രകാരമാനുസൃതമായി അവരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും എല്ലാ മാസവും 12 ശതമാനം പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇത്തരത്തിൽ തൊഴിലാളിയിൽ ശമ്പളത്തിൽ നിന്നുള്ള തുകയും തൊഴിൽ ദാതാവിന്റെ വിഹിതവും അവയുടെ പലിശയും ചേർത്ത് പ്രൊവിനന്റ് ഫണ്ട് അക്കൗണ്ടിൽ തൊഴിലാളിയുടെ പേരിൽ നിക്ഷേപിക്കപ്പെടുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് ഈ തുക പിൻവലിക്കാനും സാധിക്കും.
advertisement
ഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ തുക സേവിങ്സ്, പെൻഷൻ, ഇൻഷ്വറൻസ് ബെനിഫിറ്റ് എന്നിവയെല്ലാമായി ഉപകാരപ്രദമാവുന്നുണ്ട്. ജോലിയിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം ഇപിഎഫിൽ നിന്നും പൂർണമായും തുക പിൻവലിക്കുന്നതിന് സാധിക്കും. രണ്ടു മാസത്തിൽ കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്ന ഉപയോക്താവിനും പ്രൊവിഡന്റ് ഫണ്ട് തുക പൂർണമായി പിൻവലിക്കാം. ചില അത്യാവശ്യ ഘട്ടങ്ങളിൽ ഇപിഎഫിൽ നിന്നും ഭാഗികമായി പണം പിൻവലിക്കുന്നതിനും സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ, വിവാഹം, അപകടങ്ങൾ, വീടുപണിയുടെ ആവശ്യം എന്നിവയ്ക്കാണ് ഇത്തരത്തിൽ കാലാവധി തികയുന്നതിന് മുന്നേ ഭാഗികമായി പണം പിൻവലിക്കാൻ സാധിക്കുന്നത്.
advertisement
ഇപിഎഫിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കേണ്ട വിധം
സ്റ്റെപ്പ് 1 - ‘Unified Member Portal’ സന്ദർശിച്ച് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2 - ‘Online Services’ എന്ന ടാബ് തിരഞ്ഞെടുത്ത ശേഷം അതിലുള്ള ‘One Member — One EPF Account (Transfer Request) ക്ലിക്ക് ചെയ്യുക.
advertisement
സ്റ്റെപ്പ് 3 - നിലവിലെ തൊഴിലുമായി ബന്ധപ്പെട്ട ‘Personal Information’ and ‘PF Account’ എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കുക.
സ്റ്റെപ്പ് 4 - ‘Get Details’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.
സ്റ്റെപ്പ് 5 - ഫോം അറ്റസ്റ്റ് ചെയ്യുന്നതിന് മുമ്പത്തെ തൊഴിൽദാതാവിനെയോ ഏതോ അല്ലെങ്കിൽ നിലവിലെ തൊഴിൽദാതാവിനെ തിരഞ്ഞെടുക്കുക.
സ്റ്റെപ് 6 - യുഎഎൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതിനായി ‘Get OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക. ലഭിച്ച ഒടിപി ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
advertisement
പ്രത്യേക ആവശ്യങ്ങൾക്കാണ് പണം പിൻവലിക്കുന്നതെങ്കിൽ അതിനുള്ള കാരണം ബോധിപ്പിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പിയും സമർപ്പിക്കണം, നിങ്ങളുടെ ക്ലെയിമിന് തൊഴിൽ ദാതാവ് ഇതിന് അംഗീകാരം നൽകിയാൽ 15-20 ദിവസങ്ങൾക്കകം നിങ്ങളുടെ ഇപിഎഫുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Money/
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്നും ഓൺലൈനായി പണം പിൻവലിക്കേണ്ടത് എങ്ങനെ?
Next Article
advertisement
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
  • ശുഭ്മാൻ ഗിൽ ഇന്ത്യയുടെ 28-ാമത്തെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

  • ഒക്ടോബർ 19ന് പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കും.

  • 1974 മുതൽ 2023 വരെ 28 താരങ്ങൾ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻമാരായി.

View All
advertisement