• HOME
  • »
  • NEWS
  • »
  • money
  • »
  • ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? അവസാന തീയതി ഡിസംബർ 31; ബിലേറ്റഡ്, റിവൈസ്ഡ് ഐടിആർ ഫയൽ ചെയ്യുന്നത് എങ്ങനെ?

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? അവസാന തീയതി ഡിസംബർ 31; ബിലേറ്റഡ്, റിവൈസ്ഡ് ഐടിആർ ഫയൽ ചെയ്യുന്നത് എങ്ങനെ?

ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പിഴ അടക്കേണ്ടതില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    2022 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് നിങ്ങളുടെ ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ജൂലൈ 31 ആയിരുന്നു 2021- 2022 സാമ്പത്തിക വർഷത്തേയ്ക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. റിട്ടേണുകൾ ഫയൽ ചെയ്യാത്ത പലരും നിങ്ങളുടെ കൂട്ടത്തിലുണ്ടാകും. ഇത്തരക്കാർക്ക് 2022 ഡിസംബർ 31 വരെ ബിലേറ്റഡ് ഐടിആർ (Belated ITR) ഫയൽ ചെയ്യാം. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസരവും ഡിസംബര്‍ 31 ന് അവസാനിക്കും, അതായത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഡിസംബർ 31 നു മുന്‍പായി തിരുത്താനാകും.

    ബിലേറ്റഡ് ഐടിആർ

    1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139(4) പ്രകാരം, നിർദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യാനാകും. സെക്ഷൻ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള നികുതിദായകർ ജൂലൈ 31 ന് ശേഷം ഐടിആർ ഫയൽ ചെയ്താൽ 5,000 രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർ 1,000 രൂപയാണ് പിഴയടക്കേണ്ടത്. ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പിഴ അടക്കേണ്ടതില്ല.

    Also read: SBI ബ്രാഞ്ചുകളിലെ സര്‍വീസ് കൗണ്ടർ ജീവനക്കാരെ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി AIBEA

    ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യുന്നതിന്, ടാക്സ് റിട്ടേൺ ഫോമിലെ സെക്ഷൻ 139(4) ആണ് തിരഞ്ഞെടുക്കേണ്ടത്. ബിലേറ്റഡ് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ഈ സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനു ശേഷമേ അത് ഫയൽ ചെയ്യാനാകൂ.

    പുതുക്കിയ ഐടിആർ

    ജൂലൈ 31-നുള്ളിൽ നിങ്ങൾ ഐടിആർ ഫയൽ ചെയ്‌തെങ്കിലും അതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് തിരുത്തി ഡിസംബർ 31-നകം പുതുക്കിയ ഐടിആർ ഫയൽ ചെയ്യാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(5) ൽ ഇതിനുള്ള വ്യവസ്ഥയുണ്ട്. പുതുക്കിയ ഐടിആർ (Revised ITR) ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആദ്യം ചെയ്തതിന് സമാനമാണ്. പക്ഷേ ആദായനികുതി റിട്ടേൺ ഫോമിലെ സെക്ഷൻ 139(5) ആണ് തിരഞ്ഞെടുക്കേണ്ടതെന്നു മാത്രം. ഈ സമയത്ത് ഒറിജിനൽ ഐടിആറിൽ നൽകിയിരിക്കുന്ന കണക്കുകളെല്ലാം ആവശ്യമാണ്. ഇവിടെയും അതു തന്നെയാണ് നൽകേണ്ടത്.

    ”ബിലേട്ടഡ് ഐടിആർ ഫയൽ ചെയ്യുന്നവർക്കും പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും. മുൻപ്, നിർദേശിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്ത നികുതിദായകർക്ക് മാത്രമേ അവരുടെ റിട്ടേണുകൾ പുതുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു”, ചാർട്ടേർഡ് അക്കൗണ്ടന്റ് കമ്പനിയായ ഐപി പരിഷ & കോ (I.P. Pasricha & Co) യുടെ പാർട്ണർമാരിലൊരാളായ മനീത് പാൽ സിങ് ന്യൂസ് 18 നോട് പറഞ്ഞു.

    Published by:user_57
    First published: