20 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച

Last Updated:

നാളെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് ക്രിസ്തുമസ് പുതുവത്സര ബംമ്പര്‍ നറുക്കെടുപ്പ്

News18
News18
സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബംമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ. ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരോ കോടി വീതം 20 പേര്‍ക്ക്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിൽ എല്ലാം ബമ്പർ ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു. ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിയതിൽ ഇന്നലെ വൈകിട്ട് വരെ 45 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. വൈകി വിപണയിലെത്തിയെങ്കിലും റോക്കറ്റ് കണക്കാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ ടിക്കറ്റുകൾ വിറ്റുപോകുന്നത്.
നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റ് വിൽപ്പനയ്ക്ക് വേഗത വർധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്.മറ്റ് ജില്ലകളിലും ടിക്കറ്റ് വില്പന ഗണ്യമായി കൂടിയിട്ടുണ്ട്. 400 രൂപയാണ് ക്രിസ്മസ് പുതുവത്സര ബംമ്പറിന്റെ വില.
Summary: The state government's Christmas and New Year bumper lottery draw will be held tomorrow
മലയാളം വാർത്തകൾ/ വാർത്ത/Money/
20 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement