മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: വരുത്താൻ സാധ്യതയുള്ള പിഴവുകള്‍? എന്തൊക്കെ ശ്രദ്ധിക്കണം?

Last Updated:

ശ്രദ്ധയോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ സമീപിക്കുകയും നിങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന പിഴവുകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്

(Representative image)
(Representative image)
നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം. സ്റ്റോക്കുകള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ മറ്റ് സെക്യൂരിറ്റികള്‍ എന്നിങ്ങനെയുള്ള പല തരത്തിലുള്ള നിക്ഷേപമുണ്ട്.
ശ്രദ്ധയോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ സമീപിക്കുകയും നിങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന പിഴവുകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിഴവുകള്‍ ഒഴിവാക്കാന്‍ സാധിക്കും. അതേക്കുറിച്ച് വിശദമായി അറിയാം:
ഒരു പ്ലാനോ ലക്ഷ്യമോ ഇല്ലാതെയുളള നിക്ഷേപം: നിങ്ങള്‍ ഏതെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അവ എങ്ങനെ നേടാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാനും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കും.
advertisement
ലക്ഷ്യങ്ങളും റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം: നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വ്യത്യസ്ത തലത്തിലുള്ള അപകടസാധ്യതയുണ്ട്, അതുപോലെ വരുമാനവുമുണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫണ്ടുകള്‍ നിങ്ങളുടെ ലക്ഷ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ടെന്നും നിങ്ങള്‍ക്ക് എത്രത്തോളം റിസ്‌ക് എടുക്കാന്‍ സാധിക്കുമെന്നും ഉറപ്പാക്കുക.
നിക്ഷേപിക്കുന്നതിന് മുമ്പ് അതേക്കുറിച്ച് വിശദമായി അറിയുക: ഏതെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങള്‍ അതിനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം. ഫണ്ടിന്റെ പ്രോസ്പെക്ടസ് വായിക്കുക, നിക്ഷേപ ലക്ഷ്യം, ഫീസ്, റിസ്‌ക് പ്രൊഫൈല്‍ എന്നിവയെക്കുറിച്ച് മനസിലാക്കണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുന്നതിന് വ്യത്യസ്ത ഫണ്ടുകള്‍ താരതമ്യം ചെയ്യുകയും വേണം.
advertisement
Also Read- ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കള്ളപ്പണം വെളുപ്പിക്കൽ എഫ്‌എടിഎഫ് അവലോകനം ചെയ്യും; ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ?
കഴിഞ്ഞകാലത്തെ പ്രകടനത്തെ പിന്തുടരരുത്: മ്യൂച്വല്‍ ഫണ്ടില്‍ നേരത്തെ വരുമാനം ലഭിച്ചിരുന്നുവെന്ന് കരുതി അത് എപ്പോഴും ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. മുന്‍കാലങ്ങളില്‍ അസാധാരണമായ വരുമാനം ഉണ്ടായിരുന്നതിനാല്‍ മാത്രം ഒരു ഫണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കരുത്. വിപണികളും ഫണ്ടുകളുടെ പ്രകടനവും അസ്ഥിരമായിരിക്കും.
ഫീസും ചെലവുകളും: മാനേജ്‌മെന്റ് ഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, ലോഡ് ഫീസ് എന്നിവ പോലുള്ള ചെലവുകള്‍ മ്യൂച്വല്‍ ഫണ്ടില്‍ ഉണ്ട്. ഈ ഫീസുകള്‍ കാലക്രമേണ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കും. അതിനാല്‍ കുറഞ്ഞ ചെലവുള്ള ഫണ്ടുകള്‍ കണ്ടെത്തുക.
advertisement
റീബാലന്‍സ്: നിങ്ങളുടെ പോര്‍ട്ട്ഫോളിയോയെ നിങ്ങള്‍ ആഗ്രഹിച്ച അലോക്കേഷനിലേക്ക് തിരികെ കൊണ്ടുവരാന്‍ പതിവായി നിക്ഷേപത്തെ അവലോകനം ചെയ്യുകയും റീബാലന്‍സ് ചെയ്യുകയും ചെയ്യണം.
Also Read- എന്താണ് പിഗ്ഗി ബാങ്ക്? സമ്പാദ്യത്തിന്റെ പര്യായമായി മാറിയ ഈ കളിമൺ പാത്രത്തിന് പിന്നിലെ കൗതുകകരമായ കഥ
നിക്ഷേപങ്ങള്‍ നിരീക്ഷിക്കുക: നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇപ്പോഴും ട്രാക്കിലാണെന്ന് ഉറപ്പാക്കാന്‍ പതിവായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഫണ്ടിന്റെ പെര്‍ഫോമന്‍സ്, ഫീസ്, റിസ്‌ക് പ്രൊഫൈല്‍ എന്നിവ പരിശോധിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
പാനിക് സെല്ലിംഗ്: വിപണിയില്‍ ചാഞ്ചാട്ട ഉണ്ടാകുന്ന സമയത്ത് ശാന്തത പാലിക്കുകയും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ അസറ്റ് വില്‍ക്കുകയാണെങ്കില്‍, അത് വലിയ നഷ്ടമുണ്ടാക്കും.
മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങള്‍ പുതിയ ആളാണെങ്കില്‍, ആദ്യം ചെറിയ തുക നിക്ഷേപിച്ച്, കാലക്രമേണ നിങ്ങളുടെ നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. മാത്രമല്ല ഒരു സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്ന് ഉപദേശം നേടാനും ശ്രമിക്കണം. ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കാനും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാനും ഒരു സാമ്പത്തിക ഉപദേഷ്ടാവിന് നിങ്ങളെ സഹായിക്കാനാകും.
advertisement
മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ദീര്‍ഘകാല നിക്ഷേപമാണ്, അതിനാല്‍ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം, പെട്ടെന്ന് സമ്പാദിക്കാമെന്ന് പ്രതീക്ഷിക്കരുത്. അതുപോലെ നിങ്ങള്‍ നിക്ഷേപിക്കുന്നതിന് മുമ്പ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഡിസ്‌ക്ലെയിമര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും നിക്ഷേപത്തെക്കുറിച്ച് വിശദമായി പരിശോധിക്കുന്നതിലൂടെ, മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Money/
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: വരുത്താൻ സാധ്യതയുള്ള പിഴവുകള്‍? എന്തൊക്കെ ശ്രദ്ധിക്കണം?
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement