നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും
- Published by:Gowthamy GG
- news18-malayalam
Last Updated:
2020-21 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
റിപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.3% ആയി തുടരും. 2020-21 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് -19 മായി ബന്ധപ്പെട്ട നല്ല വാർത്തകൾ ഈ സാഹചര്യത്തെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിക്കുശേഷം ഇതുവരെ റിപോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.
advertisement
[NEWS]
ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
advertisement
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയി ല്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2021 ന്റെ രണ്ടാം പാദം വരെ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മോണിറ്ററി കമ്മിറ്റി വിലയിരുത്തി. നിലവിലെ സ്ഥിതി തുടരാൻ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 4 നാണ് എംപിസി മൂന്ന് ദിവസത്തെ യോഗം വിളിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2020 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും


