'ഡിജിറ്റ' അണിയറയില്‍; അനധികൃത ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ആര്‍ബിഐ

Last Updated:

'ഡിജിറ്റല്‍ ഇന്ത്യ ട്രസ്റ്റ് ഏജന്‍സി' അഥവാ 'ഡിജിറ്റ' എന്ന പേരിലുള്ള സംവിധാനമാണ് ആര്‍ബിഐ രാജ്യത്ത് അവതരിപ്പിക്കുന്നത്

അനധികൃത ലോണ്‍ ആപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. നിരവധി പേര്‍ക്കാണ് ഇത്തരം ലോണ്‍ ആപ്പുകളിലൂടെ പണം നഷ്ടമായത്. ഇത്തരം സൈബര്‍ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ ട്രസ്റ്റ് ഏജന്‍സി അഥവാ ഡിജിറ്റ എന്ന പേരിലുള്ള സംവിധാനമാണ് ആര്‍ബിഐ രാജ്യത്ത് അവതരിപ്പിക്കുന്നത്.
അനധികൃത ലോണ്‍ ആപ്പുകളെ തടയാന്‍ ഡിജിറ്റ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ ഇത്തരം ആപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന ഒരു ഏജന്‍സിയായി ഡിജിറ്റ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏജന്‍സിയുടെ നിലവാര പരിശോധനയില്‍ പരാജയപ്പെടുന്ന ആപ്പുകളെ അനധികൃതമെന്ന് മുദ്രകുത്തും. അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരവും ഡിജിറ്റയ്ക്ക് ഉണ്ടായിരിക്കും.
വെരിഫിക്കേഷന്‍ നടത്തുന്നത് ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനും സഹായിക്കും. ഡിജിറ്റ രംഗത്തെത്തുന്നതോടെ ഇത്തരം ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകള്‍ തടയാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഏകദേശം 442 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ വിവരങ്ങള്‍ ആര്‍ബിഐ കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 2022 മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 2200 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കിയതും വാര്‍ത്തയായിരുന്നു.
advertisement
തുടര്‍ന്ന് തങ്ങളുടെ ചില നയങ്ങളില്‍ ഗൂഗിളും മാറ്റം വരുത്തിയിട്ടുണ്ട്. പ്ലേസ്റ്റോറില്‍ ഇത്തരം ആപ്പുകള്‍ ഉള്‍പ്പെടുത്തുന്ന നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ആര്‍ബിഐ റെഗുലേറ്റഡ് എന്റൈറ്റികളുമായി പങ്കാളികളായതോ അല്ലെങ്കില്‍ ആര്‍ബിഐ എന്റൈറ്റികള്‍ അംഗീകരിച്ച ആപ്പുകളെയോ മാത്രമാണ് പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തുക. ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് വകുപ്പും നിര്‍ദ്ദേശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ നയത്തിലും മാറ്റം വരുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
'ഡിജിറ്റ' അണിയറയില്‍; അനധികൃത ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ആര്‍ബിഐ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement