Mukesh Ambani| റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം 2030ഓടെ ഇരട്ടിയാക്കുമെന്ന് മുകേഷ് അംബാനി

Last Updated:

ബംഗാളിൽ‌ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗണ്യമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തുവെന്നും മുകേഷ് അംബാനി

News18
News18
പശ്ചിമ ബംഗാളിൽ നിക്ഷേപം നടത്താൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തിനായുള്ള തന്റെ കാഴ്ചപ്പാടും മുകേഷ് അംബാനി പങ്കുവച്ചു. കൊൽക്കത്തയിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട്, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കാലഘട്ടത്തിൽ പശ്ചിമ ബംഗാളിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ ആദ്യമായി ഈ ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം 2000 കോടി രൂപയിൽ താഴെയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ നിക്ഷേപം 20 മടങ്ങ് വർധിച്ചുവെന്നും നിലവിലെ നിക്ഷേപം 50,000 കോടി രൂപ കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. 2030ഓടെ നിക്ഷേപം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിന്റെ സമഗ്ര വികസനത്തോടുള്ള റിലയൻസിന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു, "ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഞങ്ങൾ ഈ നിക്ഷേപം ഇരട്ടിയാക്കും" എന്ന് മുഖ്യമന്ത്രി മമത ബാനർജിയെ സാക്ഷിയാക്കി മുകേഷ് ‌അംബാനി പറഞ്ഞു.
advertisement
ഫൈബർ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി ജിയോ ബംഗാളിലെ ആദ്യത്തെ കേബിൾ ലാൻഡിംഗ് സ്റ്റേഷൻ ദിഘയിൽ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യം ഇത് കമ്മീഷൻ ചെയ്യുമെന്നും കിഴക്കൻ ഇന്ത്യയിലെ ബംഗാളിന്റെ ഡിജിറ്റൽ നേതൃത്വത്തിലേക്കുള്ള ഒരു കവാടമായി ഇത് മാറുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഡാറ്റാ സെന്ററുകളാണ് എഐ ഇൻഫ്രാസ്ട്രക്ചറിന്റെ കാതൽ എന്നും ജിയോ നിലവിൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും മികച്ച എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, കൊൽക്കത്തയിലെ തങ്ങളുടെ ഡാറ്റാ സെന്റർ അത്യാധുനിക എഐ-റെഡി ഡാറ്റാ സെന്ററായി പരിഷ്കരിച്ചതായും അടുത്ത 9 മാസത്തിനുള്ളിൽ അത് തയ്യാറാകുമെന്നും പ്രഖ്യാപിച്ചു.
advertisement
കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ റിലയൻസ് തങ്ങളുടെ റീട്ടെയിൽ ബിസിനസ് ശൃംഖല 1700 സ്റ്റോറുകളായി വികസിപ്പിക്കാനും സംസ്ഥാനത്ത് 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസുകൾ പ്രവർത്തിപ്പിക്കാനും പദ്ധതിയിടുന്നു.
നിലവിൽ, പശ്ചിമ ബംഗാളിൽ 8 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള 1300ലധികം സ്റ്റോറുകളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്നു. കൂടാതെ, റിലയൻസിന്റെ ന്യൂ എനർജി ഇനിഷ്യേറ്റീവ് 2025 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയുടെ എട്ടാം പതിപ്പ് 2025 ഫെബ്രുവരി 5-6 തീയതികളിൽ കൊൽക്കത്തയിലാണ് നടക്കുന്നത്.
advertisement
തന്ത്രപരമായ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ, സർക്കാർ നയങ്ങൾ, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി, ഊർജ്ജസ്വലമായ ബിസിനസ് അന്തരീക്ഷം എന്നിവയുടെ സംയോജനത്തിലൂടെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പശ്ചിമ ബംഗാൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഉച്ചകോടിയുടെ വെബ്‌സൈറ്റിൽ പറയുന്നു.
2024-25 ൽ ജിഎസ്ഡിപി 18.79 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചിമ ബംഗാൾ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അതിവേഗം വളരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. നിർമാണം, ഐടി, സിമന്റ്, തുകൽ, ഇരുമ്പ്, ഉരുക്ക്, തുണിത്തരങ്ങൾ എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങളുടെ കേന്ദ്രമാണ് ബംഗാൾ. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, മൊത്തം മൂല്യവർദ്ധനവിന്റെ കാര്യത്തിൽ പശ്ചിമ ബംഗാൾ ഇന്ത്യയിലെ നാലാമത്തെ വലിയ സംസ്ഥാനമാണെന്ന് ഉച്ചകോടിയുടെ വെബ്‌സൈറ്റ് അവകാശപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Mukesh Ambani| റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം 2030ഓടെ ഇരട്ടിയാക്കുമെന്ന് മുകേഷ് അംബാനി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement