ബാങ്കിലേക്കാണോ മാര്‍ച്ചിലെ ബാങ്ക് അവധിദിനങ്ങള്‍ ഇതൊക്കെയാണ്‌

Last Updated:

ഓരോ മാസത്തെയും ബാങ്കുകളുടെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
2025 മാര്‍ച്ച് മാസത്തിൽ ഏകദേശം 14 ദിവസം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ (Reserve Bank of India) അവധിദിന കലണ്ടറില്‍ പറയുന്നു. അതില്‍ പൊതു അവധികള്‍, പ്രാദേശിക അവധദിങ്ങൾ, സാധാരണയുള്ള അവധിദിനങ്ങളായ രണ്ടാം ശനിയും നാലാം ശനിയും ഞായറാഴ്ചകളും ഉള്‍പ്പെടുന്നു. ചില പ്രാദേശിക ഉത്സവങ്ങളോട് അനുബന്ധിച്ച് ആ സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും ബാങ്കിന് അവധിയുണ്ടാകുക. പ്രധാന ആഘോഷങ്ങളായ ഹോളി, റമദാന്‍ എന്നിവയോട് അനുബന്ധിച്ച് മിക്ക സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓരോ മാസത്തെയും ബാങ്കുകളുടെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
മാര്‍ച്ച് മാസത്തിലെ അവധിദിനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
മാര്‍ച്ച് 2-ഞായറാഴ്ച
മാര്‍ച്ച് 7 - ചാപ്ചാര്‍ കുത്-മിസോറാമിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 8 - രണ്ടാം ശനിയാഴ്ച
മാര്‍ച്ച് 9- ഞായറാഴ്ച
മാര്‍ച്ച് 13 - ഹോലിക്ക ദഹന്‍ , ആറ്റുകാല്‍ പൊങ്കാല-ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, കേരളം എന്നിവടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 14-ഹോളി-ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൊതു അവധി. ത്രിപുര, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്, മണിപ്പൂര്‍, കേരളം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
advertisement
മാര്‍ച്ച് 15-ചില തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ഹോളി ആഘോഷം. അഗര്‍ത്തല, ഭുവനേശ്വര്‍, ഇംഫാല്‍, പാറ്റ്‌ന എന്നിവടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 16 - ഞായറാഴ്ച
മാര്‍ച്ച് 22 -നാലാം ശനിയാഴ്ച, ബിഹാര്‍ ദിവസ്
മാര്‍ച്ച് 23 - ഞായറാഴ്ച
മാര്‍ച്ച് 27 - ഷാബെഖദര്‍-ജമ്മുവിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 28 - ജമാത്തെ ഉള്‍ വിദ -ജമ്മു കശ്മീരിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 30 - ഞായറാഴ്ച
മാര്‍ച്ച് 31-റമദാന്‍(ഈദുള്‍ ഫിത്തര്‍) മിസോറം, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലൊഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
advertisement
എല്ലാ ബാങ്കുകള്‍ക്കും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ അവധിദിനങ്ങള്‍ക്ക് അനുസരിച്ച് ബാങ്ക് ഇടപാടുകള്‍ ക്രമീകരിക്കേണ്ടതാണ്. ബാങ്കുകള്‍ക്ക് അവധിയാണെങ്കിലും ഓണ്‍ലൈന്‍ ബാങ്കിംഗും യുപിഐയും തടസ്സങ്ങളില്ലാതെ നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കിലേക്കാണോ മാര്‍ച്ചിലെ ബാങ്ക് അവധിദിനങ്ങള്‍ ഇതൊക്കെയാണ്‌
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement