ശബരിമല വരുമാനം സർവകാല റെക്കോഡ്; ഇതുവരെ എണ്ണിയത് 351 കോടിയെന്ന് ബോർഡ്; എണ്ണിതീർക്കാൻ 'നാണയമല'
- Published by:Rajesh V
- news18-malayalam
Last Updated:
നാണയങ്ങള്‍ ഇനിയും എണ്ണാൻ ബാക്കിയുണ്ട്. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതൽ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങും
തിരുവനന്തപുരം: ശബരിമല വരുമാനം ഇത്തവണ സർവകാല റെക്കോഡിൽ. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. നാണയങ്ങള്‍ ഇനിയും എണ്ണാൻ ബാക്കിയുണ്ട്. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫെബ്രുവരി 5 മുതൽ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
യന്ത്ര സഹായത്തോടെ നാണയങ്ങൾ എണ്ണുക സാധ്യമല്ല. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ചെലവ്. ഇത്തവണ ശബരിമലയിൽ അനുഭവപെട്ട തിരക്ക് സ്വാഭാവികം മാത്രം. എത്തിയതിൽ 20 ശതമാനം ഭക്തർ കുട്ടികളായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഏലക്കയിലെ കീടനാശിനി സാന്നിധ്യം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ. പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് മുഴുവൻ ഭക്ഷണവസ്തുക്കളും ഉപയോഗിക്കുന്നത്. കീടനാശിനി പരിശോധന അവിടെയില്ല. എല്ലാത്തിലും കീടനാശിനിയുടെ സാന്നിധ്യമുണ്ട്
advertisement
ദേവസ്വം ബോർഡിന് ഭക്ഷ്യ സുരക്ഷാ ലൈസൻസില്ല. പ്രസാദത്തിന് ലൈസൻസ് വേണോ. ഭാവിയിൽ ഏലക്ക ഒഴുവാക്കുന്നത് പരിശോധിക്കാം. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കും- അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 25, 2023 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ശബരിമല വരുമാനം സർവകാല റെക്കോഡ്; ഇതുവരെ എണ്ണിയത് 351 കോടിയെന്ന് ബോർഡ്; എണ്ണിതീർക്കാൻ 'നാണയമല'


