UPI ഇടപാടുകളില്‍ വന്‍ കുതിച്ചുചാട്ടം; ആഗസ്റ്റില്‍ 41 ശതമാനം വര്‍ധിച്ച് 1496 കോടിയില്‍

Last Updated:

ഈ ഇടപാടുകളിലൂടെ 20.61 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് - UPI) ഇടപാടുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ യുപിഐ ഇടപാടുകള്‍ 41 ശതമാനം വര്‍ധിച്ച് 1496 കോടിയിലെത്തി. ഈ ഇടപാടുകളിലൂടെ 20.61 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രോസസ് ചെയ്ത യുപിഐ ഇടപാടുകളുടെ മൂല്യം തുടര്‍ച്ചയായ നാല് മാസമായി 20 ലക്ഷം കോടിയ്ക്ക് മുകളിലാണ്. ജൂലൈയില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1444 കോടിയായിരുന്നു. ഈ ഇടപാടുകളിലൂടെ 20.64 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
റുപേ ക്രെഡിറ്റ് കാര്‍ഡ് വഴിയും വിദേശരാജ്യങ്ങളില്‍ യുപിഐ ഇടപാടുകൾ പ്രവര്‍ത്തനക്ഷമമായതിലൂടെയും ഓരോ മാസവും 60 ലക്ഷം പുതിയ ഉപയോക്താക്കൾ യുപിഐയിലേക്ക് എത്തിച്ചേരുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പ്രതിദിനം നൂറ് കോടി യുപിഐ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് എന്‍പിസിഐ ഉന്നമിടുന്നത്.
advertisement
ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 40 ശതമാനത്തിലധികം പണമിടപാടുകളും ഡിജിറ്റലായാണ് നടക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും യുപിഐയാണ് ഉപയോഗിച്ച് വരുന്നത്.
ക്രെഡിറ്റ് വളര്‍ച്ചയുടെ പിന്തുണയോടെ അടുത്ത പത്തുപതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 10000 കോടി ഇടപാടുകള്‍ നടത്താനുള്ള ശേഷിയും യുപിഐയ്ക്കുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഇഒ ദിലീപ് അസ്‌ബെ പറഞ്ഞു.
Summary: The month of August 2024 witnesses a sudden spike in UPI usage with a 41 percentage growth. Altogether transactions to the tune of Rs 1496 crores have been made
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
UPI ഇടപാടുകളില്‍ വന്‍ കുതിച്ചുചാട്ടം; ആഗസ്റ്റില്‍ 41 ശതമാനം വര്‍ധിച്ച് 1496 കോടിയില്‍
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement