Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ

Last Updated:

രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ആലിഎക്സ്പ്രസും മറ്റൊരു ഗെയിം ആപ്പായ ലൂഡോ വേൾഡും ഈ പട്ടികയിലുണ്ടെന്നാണ് വിവരം.

കൂടുതൽ ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമായ 275ൽ അധികം ആപ്പുകൾ അധികൃതർ നിരീക്ഷിച്ചുവരുന്നതായാണ് വിവരം. കഴിഞ്ഞ മാസം ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ അലിഎക്സ്പ്രസും മറ്റൊരു ഗെയിം ആപ്പായ ലൂഡോ വേൾഡും ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ആപ്പുകൾ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ ചൈനീസ് സർക്കാരിന് കൈമാറുന്നുവെന്നാണ് ആരോപണം.
2017ലെ ദേശീയ ഇന്റലിജെൻസ് നിയമപ്രകാരമാണ് ചൈനയിൽ എല്ലാ ടെക് കമ്പനികളും  പ്രവർത്തിക്കുന്നത്. ചൈനീസ് സർക്കാർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറണമെന്ന് നിയമം അനുശാസിക്കുന്നു. ഇതാണ് ഇന്ത്യ ഉൾപ്പെടെ മറ്റ് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാക്കുന്നത്.
TRENDING:COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]
പബ്ജിയിൽ ചൈനീസ് ടെക് ഭീമനായ ടെൻസെന്റിന് പങ്കാളിത്തമുണ്ട്. ഇ-കൊമേഴ്സ് ഭീമൻ ആലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് ആലി എക്സ്പ്രസ്. സിയോമി ഫോൺ നിർമാതാക്കളുടെ ഉടമസ്ഥയിലുള്ള ആപ്പാണ് സിലി. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ മറ്റൊരു മ്യൂസിക് സ്ട്രീമിങ് ആപ്പാണ് റെസ്സോ. ഇവയാണ് കേന്ദ്രസർക്കാരിന്റെ നിരീക്ഷണ പട്ടികയിലുള്ള ഏതാനും ആപ്പുകൾ.
advertisement
മെയ്ടു, എൽബിഇ ടെക്, പെർഫെക്ട് കോർപ്, സിനി കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ തുടങ്ങിയ കമ്പനികളുടെ ആപ്പുകളും കർശന നിരീക്ഷണം ഏർപ്പെടുത്തിയവയുടെ കൂട്ടത്തിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement