കൊച്ചി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബർ (Jio Fiber) കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. ജിയോ ഫൈബർ ഇപ്പോൾ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തിയിരിക്കുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് പുറമെ ജിയോ ഫൈബർ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂർ, കാസർഗോഡ്, കായംകുളം, കൊടുങ്ങലൂർ, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹീ, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാലക്കാട്, പയ്യന്നൂർ, പെരിന്തൽമന്ന, കൊയിലാണ്ടി, തലശ്ശേരി, തീരുർ, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്.
Also Read-
എവിടെയും വെയ്ക്കാം, കൊണ്ടുപോകാം; പേപ്പർ ലൗഡ് സ്പീക്കർ കണ്ടുപിടിച്ച് ഗവേഷകർ2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ വ്യാപിക്കാൻ പദ്ധതിയിടുകയാണ്. നിലവിൽ കേരളത്തിൽ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നത്. കുടുംബങ്ങൾ മുതൽ ചെറുകിട, വൻകിട സംരംഭങ്ങൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ജിയോ ഫൈബർ പരിധിയില്ലാത്ത വിനോദം, വാർത്തകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സമ്പുഷ്ടമായ അനുഭവമാണ് നൽകുന്നത്.
Also Read-
ഐപോഡ് ഇനി നിർമിക്കില്ലെന്ന് ആപ്പിൾ; അവസാനിക്കുന്നത് ഒരു യുഗംജിയോ ഫൈബർ പുതിയ പോസ്റ്റ്-പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോൾ ജിയോ സൗജന്യമായി സെറ്റ്-ടോപ്പ് ബോക്സ്, റൗട്ടർ, ഇൻസ്റ്റാളേഷൻ എന്നിവ നൽകുന്നു.
399 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് മാത്രമാണ് ഉൾപ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതൽ 200 രൂപ കൂടുതൽ കൊടുത്താൽ, ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുൻനിരയിലുള്ള 14 ഓ ടി ടി ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും.
അതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടപെട്ട സിനിമകൾ, ടിവി ചാനലുകൾ, വീഡിയോ -ഓൺ-ഡിമാൻഡ്, വാർത്തകൾ, സ്‌പോർട്‌സ് എന്നീ ചാനലുകളിലൂടെ കൂടുതൽ പരിപാടികൾ ആസ്വദിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്‌പോർട്‌സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.