നത്തിങ് ഫോൺ (1) ഫ്ലിപ്കാർട്ടിൽ മികച്ച ഓഫറിൽ സ്വന്തമാക്കാൻ അവസരം

Last Updated:

39,250 രൂപയുടെ ഇളവ് ലഭിച്ചതിന് ശേഷം നത്തിങ് ഫോൺ (1) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എക്സ്ചേഞ്ച് ഓഫർ കഴിഞ്ഞിട്ട് വെറും 749 രൂപയ്ക്ക് സ്വന്തമാക്കാനാകും

മിഡ് പ്രീമിയം സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌മാർട്ട്‌ഫോണാണ് നത്തിങ് ഫോൺ (1). ഇപ്പോഴിതാ ഈ ഫോണിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്‌ളിപ്കാർട്ട്. നത്തിങ് ഫോൺ(2) പുറത്തിറക്കുന്നതിന് മുന്നോടിയായാണ് നത്തിങ് ഫോൺ(1)ന് ഓഫർ പ്രഖ്യാപിച്ചത്.
മുൻനിര നിലവാരത്തിലുള്ള ഫീച്ചറുകളോടെ, നത്തിങ് ഫോൺ (2) ജൂലൈയിൽ ലോഞ്ച് ചെയ്യും, Qualcomm Snapdragon 8+ Gen 1 CPU ആണ് ഇതിന് കരുത്തേകുന്നതെന്ന് നതിംഗ് സിഇഒ കാൾ പെയ് പ്രഖ്യാപിച്ചിട്ടുണ്ട്.
നത്തിങ് ഫോൺ (2) പുറത്തിറക്കാൻ തയ്യാറെടുക്കുന്നതിനാൽ, നത്തിങ് ഫോൺ (1) ഇപ്പോൾ കാര്യമായ ഓഫറാണ് മുന്നോട്ടുവെക്കുന്നത്. 39,250 രൂപയുടെ ഇളവ് ലഭിച്ചതിന് ശേഷം നത്തിങ് ഫോൺ (1) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എക്സ്ചേഞ്ച് ഓഫർ കഴിഞ്ഞിട്ട് വെറും 749 രൂപയ്ക്ക് സ്വന്തമാക്കാനാകും.
advertisement
256 ജിബി സ്റ്റോറേജുള്ള നത്തിങ് ഫോൺ (1) നിലവിൽ 8,000 രൂപ കിഴിവിന് ശേഷം ഫ്ലിപ്പ്കാർട്ടിൽ 31,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, വാങ്ങുന്നവർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇഎംഐ ഇടപാടുകളിൽ 1,250 രൂപ കിഴിവ് ലഭിക്കും, ഇതോടെ ഫോണിന്റെ വില 30,749 രൂപയായി കുറയുന്നു. മുൻ സ്മാർട് ഫോണിന് എക്സ്ചേഞ്ച് ഓഫറായി 30000 രൂപയാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഇതോടെയാണ് ഫോണിന്‍റെ വില 749 ആയി മാറുന്നത്.
6.55 ഇഞ്ച് OLED സ്‌ക്രീൻ നത്തിങ് ഫോണിനൊപ്പം (1) ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. കൂടാതെ, സ്മാർട്ട്ഫോണിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. നത്തിങ് ഫോണിന് (1) കരുത്തേകുന്നത് ഒരു Qualcomm Snapdragon 778G+ പ്രോസസർ ആണ്. SoC 256GB ഇന്റേണൽ സ്റ്റോറേജും 12GB വരെ റാമും ലഭ്യമാണ്.
advertisement
33W റാപ്പിഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500 mAh ബാറ്ററി സ്മാർട്ട്‌ഫോണിനെ ശക്തിപ്പെടുത്തുന്നു. സ്മാർട്ട്‌ഫോണിന്റെ ക്യാമറ കോൺഫിഗറേഷനിൽ 50എംപി പ്രൈമറി സെൻസറും 50എംപി അൾട്രാ വൈഡ് സെൻസറും പിന്നിൽ ഡ്യുവൽ ക്യാമറ ക്രമീകരണത്തിൽ ഉണ്ട്. നത്തിങ് ഫോണിന് (1) മുന്നിൽ 16 എംപി സെൽഫി ക്യാമറയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
നത്തിങ് ഫോൺ (1) ഫ്ലിപ്കാർട്ടിൽ മികച്ച ഓഫറിൽ സ്വന്തമാക്കാൻ അവസരം
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement