News18 MalayalamNews18 Malayalam
|
news18
Updated: January 15, 2021, 4:58 PM IST
ധനമന്ത്രി നിർമല സീതാരാമൻ
- News18
- Last Updated:
January 15, 2021, 4:58 PM IST
ന്യൂഡൽഹി: വരുന്ന ആഴ്ചകളിൽ നടക്കുന്ന പാർലമെന്റിന്റെ ബജറ്റ് സെഷനിൽ ധനമന്ത്രി നിർമല സീതാരാമൻ 2021 - 22 വർഷത്തേക്കുള്ള കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡ് 19 മഹാമാരി സാമ്പത്തികമേഖലയെ വളരെ മോശമായി ബാധിച്ചിരിക്കുന്ന സമയത്താണ് ധനമന്ത്രി വരുന്ന സാമ്പത്തിക വർഷത്തെ ബജറ്റുമായി എത്തുന്നത്.
എന്ന് ആയിരിക്കും ഇത്തവണത്തെ ബജറ്റ്?2021 ഫെബ്രുവരി ഒന്നാം തിയതി തിങ്കളാഴ്ച 2021ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിക്കുക. കുറച്ച് വർഷങ്ങൾക്ക് മുമ്പു വരെ റെയിൽവേ ബജറ്റ് വേറെ ആയാണ് അവതരിപ്പിച്ചിരുന്നത്. 2017ലാണ് ആദ്യമായി റെയിൽവേ ബജറ്റ് കേന്ദ്രബജറ്റിൽ ലയിപ്പിച്ചത്.
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]
ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വർഷവും ഒരു ഹൽവ സെറിമണി നടക്കാറുണ്ട്. ഉദ്യോഗസ്ഥർക്ക് ഹൽവ പാചകം ചെയ്ത് വിതരണം ചെയ്യുന്നതാണ് ചടങ്ങ്. കേന്ദ്ര ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തിൽ ഹൽവ സെറിമണി നടക്കുന്നത്.
എന്നാൽ, ഈ വർഷം ഹൽവ സെറിമണി ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ഹൽവ സെറിമണി ഒഴിവാക്കിയിരിക്കുന്നത്.
Published by:
Joys Joy
First published:
January 15, 2021, 4:58 PM IST