Budget 2024 Cheaper and Costlier list: കവലയിൽ ഫ്ലക്സ് അടിച്ച് വെക്കാൻ ഉദ്ദേശമുണ്ടോ ? ചിലവ് കൂടും; സ്വർണം വാങ്ങാം; വില കുറയും
- Published by:Rajesh V
- news18-malayalam
Last Updated:
സ്വർണം ഉള്‍പ്പടെയുള്ളതിന് വില കുറയുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കടക്കം വില ഉയരുകയും ചെയ്യും
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വർണം ഉൾപ്പെടെയുള്ളവക്ക് കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നും മറ്റ് ചില ഉത്പന്നങ്ങൾക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണം ഉള്‍പ്പടെയുള്ളതിന് വില കുറയുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കടക്കം വില ഉയരുകയും ചെയ്യും. കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകള്‍, മൊബൈല്‍ ഫോണുകള്‍, ഇറക്കുമതി ചെയ്ത സ്വര്‍ണം, വെള്ളി, തുകല്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്രവിഭവങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കുറയുക.
വില കുറയുന്നവ:
- കാൻസർ മരുന്നുകൾ: കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്നൊഴിവാക്കി
- മൊബൈല്‍ ഫോണുകൾ: മൊബൈൽ ഫോണുകളുടെയും ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
- സ്വർണം, വെള്ളി, പ്ലാറ്റിനം: ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു
- ഫെറോണിക്കല്‍, ബ്ലിസ്റ്റര്‍ കോപ്പര്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി
- ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു
- സോളാർ എനർജി പാർട്സുകൾ: സൗരോർജ്ജവുമായി ബന്ധപ്പെട്ട പാർട്സുകൾക്ക് കസ്റ്റംസ് തീരുവ ഉയർത്തരുതെന്ന് നിർദ്ദേശിക്കുന്നു.
- തുകല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകൾ: തുകൽ, പാദരക്ഷ എന്നിവയുടെ നിർമാണത്തിന്റെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു.
- റെസിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്‌സിജന്‍ രഹിത ചെമ്പിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു
advertisement
വില കൂടുന്നവ
- അമോണിയം നൈട്രേറ്റ്: അമോണിയം നൈട്രേറ്റിന്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി
- പ്ലാസ്റ്റിക്കുകൾ: ജീർണിക്കുന്നത് അല്ലാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്തി
- ടെലികോം ഉപകരണങ്ങൾ: ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
- 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും
- പിവിസി ഫ്‌ളക്‌സ് ബാനറുകള്‍
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 23, 2024 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024 Cheaper and Costlier list: കവലയിൽ ഫ്ലക്സ് അടിച്ച് വെക്കാൻ ഉദ്ദേശമുണ്ടോ ? ചിലവ് കൂടും; സ്വർണം വാങ്ങാം; വില കുറയും