Budget 2023| ഈ ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ; വില കുറയുന്നവ ഏതൊക്കെ?

Last Updated:

സ്വർണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരമൻ. ജനപ്രിയ പദ്ധതികൾ ഉൾക്കൊള്ളിച്ചാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പത്താം സ്ഥാനത്തു നിന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ?
  • സ്വർണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും
  • സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി
  • അടുക്കള ഉപകരണങ്ങൾ വില കൂടും
  • വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
  • സിഗരറ്റുകൾക്ക് വില കൂടും
  • ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും. ‌
  • ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി
  • കോപ്പർ സ്ക്രാപ്പ്
advertisement
വില കുറയുന്നവ
  • ടിവിക്കും മൊബൈൽ ഫോണിനും വിലകുറയും
  • മൊബൈൽ ഫോണിന്റെയും ടിവി നിർമാണ സാമഗ്രികളുടെയും കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
  • ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറയും.
  • ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും‌
  • ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2023| ഈ ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ; വില കുറയുന്നവ ഏതൊക്കെ?
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement