advertisement

നെയ്യാറിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടിയത് 10 കി.മീ അകലെ നിന്ന്

Last Updated:
തിരുവനന്തപുരം: കള്ളിക്കാട് മൈലക്കര പാലത്തിൽ നിന്നു ഞായറാഴ്ച വൈകിട്ട് നെയ്യാറിൽ വീണ തേവൻകോട് സ്വദേശി ദിവ്യയുടെ മൃതദേഹം സംഭവസ്ഥലത്തിന് 10 കിലോമീറ്റർ അകലെ നിന്നും ഫയർഫോഴ്സ് കണ്ടെടുത്തു. തേവൻകോട് സ്വദേശി ശിവൻകുട്ടി- രമ ദമ്പതികളുടെ മകളും മഞ്ഞാലുമൂട് ശ്രീനാരായണ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനിയുമാണ്.
ഞായറാഴ്ച വൈകിട്ട് ഫോണിൽ സംസാരിച്ചു നിന്ന ദിവ്യ പെട്ടെന്ന് മൊബൈൽ ഫോണും വാച്ചും കൈയിലുണ്ടായിരുന്ന പണവും പൊതിഞ്ഞു പാലത്തിന് സമീപം വച്ചശേഷം ആറ്റിലേക്കു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഗ്നിശമന സേനയുടെയും നെയ്യാർഡാം പൊലീസിന്റെയും നേതൃത്വത്തിൽ തുടങ്ങിയ തിരച്ചിലിൽ ചെങ്കൽചൂളയിൽ നിന്നെത്തിയ പത്ത് അംഗ സ്കൂബാ ടീമും പങ്കെടുത്തിരുന്നു. ഡാമിലെ ഷട്ടറുകൾ ഉയർത്തിയിരുന്നതിനാൽ ആറ്റിൽ ഒഴുക്ക് ശക്തമായിരുന്നു
തിങ്കളാഴ്ച വൃഷ്ടി പ്രദേശത്തു മഴയുണ്ടായിരുന്നതിനാൽ സംഭരണിയിലേക്കു നീരൊഴുക്കുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഷട്ടറുകൾ കൂടുതൽ സമയം അടയ്ക്കുക അസാധ്യമായിരുന്നു. ചൊവ്വാഴ്ച വീണ്ടും നടത്തിയ തിരച്ചിലിനിടെയാണ് പത്ത് കിലോമീറ്റർ അകലെ കുരുതംകോട് മൂന്നാറ്റ് മുക്കിൽ നിന്ന് മൃതദേഹം ലഭിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നെയ്യാറിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടിയത് 10 കി.മീ അകലെ നിന്ന്
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement