• HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • തിരുമ്മുചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ

തിരുമ്മുചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ

പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ലസ്ടു വിദ്യാർഥിയെ  വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണ് മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. കുടയത്തൂരിൽ വാടകവീട്ടിൽ താമസിക്കുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിലാണു മഹേഷ് മരിച്ചത്.

    പുലർച്ചെ നാലോടെയായിരുന്നു മരണം. മഹേഷിന്റെ അച്ഛനും അമ്മാവനും ഒപ്പമുണ്ടായിരുന്നു.  വൈദ്യർ തന്നെയാണു മരണവിവരം പൊലീസിൽ അറിയിച്ചത്. മഹേഷ് നാലു മാസം മുൻപു വീടിനു സമീപം വീണിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടായതിനെ തുടർന്ന് ചികിത്സകൾക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു.

    Also Read കാമുകിയുടെ 10 വയസുള്ള സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

    ഡോക്ടർ എക്സ്റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ എക്‌സ്‌റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടു വൈദ്യന്റെ അടുത്തേക്ക് വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. എന്നാൽ ഇന്നലെ പുലർച്ചെയോടെ മഹേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു.

    കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
    Published by:Aneesh Anirudhan
    First published: