advertisement

ക്ലാസില്ലാത്തതിനാൽ മീൻ പിടിക്കാൻ പോയ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

Last Updated:
കൊച്ചി: മഴക്കെടുതിയില്‍ എറണാകുളം ജില്ലയിലും രണ്ട് മരണം. മണ്ണൂര്‍ ഐരാപുരത്താണ് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ അലന്‍ തോമസ്, ഗോപീകൃഷ്ണന്‍ എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലില്‍ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ സ്‌കൂളില്‍ പോയ ഇവര്‍ ക്ലാസ് ഇല്ലെന്ന് അറിഞ്ഞതോടെ പുഴയില്‍ മീന്‍പിടിക്കാന്‍ പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് ഇവര്‍ ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇടുക്കിയില്‍ ആണ് മരണസംഖ്യ കൂടുതല്‍. 11 പേര്‍. മലപ്പുറത്ത് ആറും കോഴിക്കോട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ക്ലാസില്ലാത്തതിനാൽ മീൻ പിടിക്കാൻ പോയ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement