Canada | ട്രക്ക് പിടിച്ചെടുക്കും; ഫണ്ടിങ് നിരോധിക്കും; പ്രതിഷേധം അടിച്ചമർത്താനുളള കാനഡ പ്രധാനമന്ത്രി ട്രൂഡോയുടെ പദ്ധതി ഫലം കാണുമോ?
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ ട്രക്ക് ഡ്രൈവർമാരും മറ്റ് പ്രകടനക്കാരും വാക്സിന്‍ നയ നിര്‍ദ്ദേശങ്ങള്‍ക്കും തങ്ങളുടെ ബിസിനസുകളില്‍ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധിക്കുന്നത്. രാജ്യതലസ്ഥാനം ഒട്ടാവയില്‍ 400 മുതല്‍ 500 വരെ ട്രക്കുകള്‍ പാര്‍ക്ക് ചെയ്താണ് ഇവർ പ്രതിഷേധം നടത്തുന്നത്.
ശുഭാംഗി ശർമ
കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം അഥവാ 'ഫ്രീഡം കോണ്‍വോയ്' (‘Freedom Convoy’) പരിധികള്‍ ലംഘിച്ചുവെന്നും തന്റെ സര്‍ക്കാര്‍ രാജ്യത്ത് 1988-ലെ എമര്‍ജന്‍സി ആക്റ്റ് നടപ്പിലാക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു കനേഡിയന്‍ പ്രധാനമന്ത്രി അടിയന്തരാവസ്ഥ നിയമം ഉപയോഗപ്പെടുത്തുന്നത്. പ്രതിഷേധം അവസാനിപ്പിക്കാൻ ട്രൂഡോയ്ക്ക് വിപുലമായ പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പ്രതിഷേധത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും ക്രിപ്റ്റോകറന്‍സിയുടെ ഉപയോഗത്തിനും എതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
advertisement
രാജ്യത്തെ ട്രക്ക് ഡ്രൈവർമാരും മറ്റ് പ്രകടനക്കാരും വാക്സിന്‍ നയ നിര്‍ദ്ദേശങ്ങള്‍ക്കും തങ്ങളുടെ ബിസിനസുകളില്‍ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധിക്കുന്നത്. രാജ്യതലസ്ഥാനം ഒട്ടാവയില്‍ 400 മുതല്‍ 500 വരെ ട്രക്കുകള്‍ പാര്‍ക്ക് ചെയ്താണ് ഇവർ പ്രതിഷേധം നടത്തുന്നത്. അതേസമയം അമേരിക്കയിലേക്കുള്ള മൂന്ന് അതിര്‍ത്തികൾ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. സമരക്കാര്‍ പിന്നോട്ട് പോകാനുള്ള മാനസികാവസ്ഥയിലല്ലെന്നാണ് വിവരം. പ്രതിഷേധങ്ങളും 'നിയമവിരുദ്ധമായ ഉപരോധങ്ങളും' ഇല്ലാതാക്കാന്‍ സൈന്യത്തെ അയക്കാനുള്ള പദ്ധതികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ട്രൂഡോ അവകാശപ്പെടുന്നുണ്ടെങ്കിലും, സായുധരായ പോലീസ് സേന പ്രകടനക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
ട്രൂഡോ 'ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും' ഭീഷണിപ്പെടുത്തുന്നു
എമര്‍ജന്‍സി ആക്റ്റ് പ്രയോഗിക്കാനുള്ള ട്രൂഡോയുടെ നീക്കം കനേഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന്‍ (സിസിഎല്‍എ) ശക്തമായി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ നീക്കങ്ങളെ അപലപിച്ചുക്കൊണ്ട് അടിയന്തരാവസ്ഥ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ പരിധി ഫെഡറല്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് സിസിഎല്‍എ പറയുന്നു. ''സാധാരണ ജനാധിപത്യ പ്രക്രിയകളെ മറികടക്കാന്‍ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും ഭീഷണിപ്പെടുത്തുന്നു,'' സിസിഎല്‍എ പറഞ്ഞു.
1970ല്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ, അടിയന്തരാവസ്ഥ നിയമത്തിന്റെ മുന്‍ഗാമിയായ വാര്‍ മെഷേഴ്സ് ആക്ട് നടപ്പിലാക്കിയപ്പോഴാണ് ഒരു കനേഡിയന്‍ പ്രധാനമന്ത്രി അവസാനമായി ഇത്തരം ശക്തമായ അധികാരങ്ങള്‍ പ്രയോഗിക്കുന്നത്. ആ സമയത്ത്, ക്യൂബെക്ക് വിഘടനവാദികള്‍ ഒരു പ്രൊവിൻസ് കാബിനറ്റ് മന്ത്രിയെയും ബ്രിട്ടീഷ് നയതന്ത്രജ്ഞനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുമുമ്പ്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മാത്രമാണ് വാര്‍ മെഷേഴ്സ് ആക്ട് കാനഡയില്‍ നടപ്പിലാക്കിയിരുന്നത്.
advertisement
വാസ്തവത്തില്‍, ആല്‍ബെര്‍ട്ട, സസ്‌കാച്ചെവന്‍, മാനിറ്റോബ, ക്യൂബെക്ക് തുടങ്ങിയ കാനേഡിയന്‍ പ്രവിശ്യകള്‍ ഇപ്പോഴത്തെ ഈ നടപടിയെ അംഗീകരിക്കുന്നില്ല. അടിയന്തരാവസ്ഥ നിയമം 'അനാവശ്യമാണ്' എന്നും ഇത് 'വിപരീതഫലം' സൃഷ്ടിക്കുമെന്നുമാണ് ആല്‍ബെര്‍ട്ട പ്രീമിയർ പറഞ്ഞു. അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും തങ്ങളുടെ പ്രവിശ്യകളില്‍ അടിസ്ഥാനപരമായി തിരിച്ചടിയുണ്ടാകുമെന്നും മറ്റുള്ള പ്രവിശ്യകള്‍ക്കും സമാനമായ ആശങ്കകള്‍ ഉയർത്തുന്നുണ്ട്.
Also Read- Sandhya Mukherjee | പ്രശസ്തി ബംഗാളി ഗായിക സന്ധ്യ മുഖർജി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ ഗായിക
advertisement
''എമര്‍ജന്‍സി ആക്റ്റ് നിലവിലെ അവസ്ഥയെ സഹായിക്കില്ലെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ വളരെയധികം സമ്മര്‍ദ്ദമുണ്ട്'' ക്യൂബെക്ക് പ്രീമിയര്‍ പറഞ്ഞു. അതേസമയം പ്രതിഷേധം ശമിപ്പിക്കാനുള്ള അടിയന്തരാവസ്ഥയോട് ഒന്റാറിയോ പ്രവശ്യയുടെ പ്രീമിയര്‍ യോജിക്കുന്നുണ്ട്.
കാനഡയെ 'സമ്പൂര്‍ണ ജനാധിപത്യ' രാജ്യം എന്നാണ് കണക്കാക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. 'സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ കാനഡ എപ്പോഴും തയ്യാറായിരിക്കും' എന്ന് പറഞ്ഞ് ട്രൂഡോ സ്വയം ജനാധിപത്യ അവകാശങ്ങളുടെ ഉറച്ച സംരക്ഷകനായി മുമ്പ് സ്വയം ചിത്രീകരിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം തകര്‍ന്നിരിക്കുകയാണ്.
advertisement
പ്രതിഷേധക്കാരുടെ ധനസമാഹരണത്തിന്മേൽ അന്വേഷണം
ഫ്രീഡം പ്രതിഷേധക്കാർക്ക് ലഭിക്കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകളിൽ അന്വേഷണം നടത്തുകയാണ് ട്രൂഡോ ഗവണ്‍മെന്റ്. അടിയന്തരാവസ്ഥാ നിയമത്തിലൂടെ, പ്രതിഷേധത്തില്‍ ഏർപ്പെടുന്നവരുടെ സ്വകാര്യ, കോര്‍പ്പറേറ്റ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. കോടതി ഉത്തരവില്ലാതെ തന്നെ ഗവണ്‍മെന്റിന് അത് ചെയ്യാന്‍ സാധിക്കും. ട്രക്കര്‍മാരെ ലക്ഷ്യമിട്ട് ട്രൂഡോ ഗവണ്‍മെന്റ് പ്രതിഷേധക്കാരുടെ വാഹന ഇന്‍ഷുറന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. കൂടാതെ ക്രിപ്റ്റോകറന്‍സി ഇടപാടുകളും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കാന്‍ ഉതകുന്ന വിധത്തിൽ ഫെഡറല്‍ ഗവണ്‍മെന്റ് നിയമങ്ങള്‍ വിപുലീകരിക്കുകയാണെന്ന് കനേഡിയന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.
advertisement
ധനസമാഹരണത്തില്‍ ഉള്‍പ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമ്പോഴും പ്രകടനക്കാര്‍ ഇതുവരെ 18 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. നേരത്തെ, ട്രക്കര്‍മാര്‍ സ്വരൂപിച്ച ഫണ്ട് മരവിപ്പിക്കണമെന്നുള്ള ഒന്റാറിയോ കോടതിയുടെ ആവശ്യം നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്ത അമേരിക്കന്‍ പ്ലാറ്റ്ഫോമായ ഗീവ് സെന്‍ഡ് ഗോയുടെ (GiveSendGo) വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ ഓഫ്‌ലൈനായാണ് പണമിടപാടുകൾ നടക്കുന്നത്. ഗീവ് സെന്‍ഡ് ഗോ മുഖേന അപ്പോഴേക്കും 8.7 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. പണം നല്‍കുന്ന കനേഡിയന്‍ പൗരന്മാരുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, പിന്‍ കോഡുകള്‍, ഐപി വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോർന്നത് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്.
ഇതിന് മുമ്പ്, അമേരിക്കന്‍ പ്ലാറ്റ്ഫോം ഗോ ഫണ്ട് മീ (GoFundMe) പ്രതിഷേധക്കാര്‍ക്കുള്ള ഫണ്ടുകള്‍ മരവിപ്പിക്കുകയും പ്ലാറ്റ്ഫോമിലൂടെ 10 മില്യണ്‍ ഡോളറിന് മുകളില്‍ സ്വരൂപിച്ച ധനസമാഹരണം തടയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ക്രിപ്റ്റോ ഉള്‍പ്പെടെയുള്ള മറ്റ് സാധ്യതകളിലേക്ക് തിരിയാൻ ഫണ്ട് ദാതാക്കളും പ്രകടനക്കാരും നിർബന്ധിതരായത്.
തീ കൊണ്ടുള്ള കളി
ഏറെക്കുറെ സമാധാനപരമായ പ്രതിഷേധത്തിന് മുന്നില്‍ ട്രൂഡോ അജയ്യനും ശക്തനുമായി തോന്നാമെങ്കിലും, ഈ ലിബറല്‍ നേതാവിനാൽ നിരാശപ്പെടുന്നവരുടെ എണ്ണം കാനഡയില്‍ വർധിക്കുകയാണ്. ഇപ്പോഴുള്ള പ്രതിഷേധം വാക്‌സിന്‍ ഉത്തരവുകളെയും മറ്റ് കോവിഡ് നിയന്ത്രണങ്ങളെയും സംബന്ധിച്ചതാണെങ്കിലും കനേഡിയന്‍ ജനതയുടെ വലിയൊരു വിഭാഗത്തെ അകറ്റി നിർത്തുന്ന സമീപനം സ്വീകരിക്കുന്നതിനായി ലിബറല്‍ പ്രധാനമന്ത്രി ട്രൂഡോയുടെ നേതൃത്വത്തിനെതിരെ പൊതുവികാരം അനിവാര്യമായും ഉയരാന്‍ പോകുന്നുവെന്നുവേണം കരുതാന്‍. വരും മാസങ്ങളില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാവുകയും അത് കനേഡിയന്‍ രാഷ്ട്രീയത്തിന്റെ മുഖം മാറ്റിമറിക്കുകയും ചെയ്യും.
Location :
First Published :
February 15, 2022 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Canada | ട്രക്ക് പിടിച്ചെടുക്കും; ഫണ്ടിങ് നിരോധിക്കും; പ്രതിഷേധം അടിച്ചമർത്താനുളള കാനഡ പ്രധാനമന്ത്രി ട്രൂഡോയുടെ പദ്ധതി ഫലം കാണുമോ?