അയോധ്യ 'പ്രാണ പ്രതിഷ്ഠ' ജെഎന്‍യുവില്‍ തത്സമയം കാണാൻ അവസരം; ഡല്‍ഹി സര്‍വകലാശാലയില്‍ രണ്ടേകാൽ ലക്ഷം ദീപങ്ങൾ തെളിയിക്കും

Last Updated:

ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് തത്സമയം കാണിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്

ജനുവരി 22ന് അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) തത്സമയം കാണാൻ അവസരം. 'ആസാദ് കശ്മീര്‍' പോലുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ക്യാംപസില്‍ വലിയ സ്‌ക്രീനുകളിലായിരിക്കും ചടങ്ങ് പ്രക്ഷേപണം ചെയ്യുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് തത്സമയം കാണിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
വിശ്വഹിന്ദു പരിഷത്തും വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും (എബിവിപി) സംപ്രേക്ഷണം വന്‍ വിജയമാക്കാന്‍ ആര്‍എസ്എസിനൊപ്പമുണ്ട്.
ഒരു പ്രാദേശിക ക്ഷേത്രത്തില്‍ പൂജ നടത്താനും ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പ്രസാദം നല്‍കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വൈകുന്നേരം ദീപം തെളിയിക്കുകയും ചെയ്യും, വിഎച്ച്പി ദേശീയ വക്താവ് ഡോ. പര്‍വേഷ് കുമാര്‍ ന്യൂസ്18-നോട് പറഞ്ഞു.
advertisement
പരമ്പരാഗതമായി ഇടതുപക്ഷ ചായ്‌വുള്ള സര്‍വകലാശാലയില്‍ വ്യാഴാഴ്ച രാമക്ഷേത്രത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ ജെ. നന്ദകുമാര്‍, എംപി സ്വപന്‍ ദാസ് ഗുപ്ത, ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാരതത്തിൽ രാമക്ഷേത്രത്തിന്റെ ഉദയവും സംസ്‌കാര നവോത്ഥാനവും എന്നതാണ് ചര്‍ച്ചാ വിഷയം.
എബിവിപിക്ക് ഭൂരിപക്ഷമുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ജനുവരി 22ന് 2.25 ലക്ഷം ദീപങ്ങൾ തെളിയിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. പരിപാടി വിജകരമാക്കുന്നതിന് സംഘടനയുടെ ശക്തി മുഴുവന്‍ പുറത്തെടുക്കുകയാണെന്ന് എബിവിപിയുടെ റീജിയണല്‍ ഓര്‍ഗനൈസേഷന്‍ ചീഫ് ന്യൂസ് 18-നോട് പറഞ്ഞു. ''ഇത്തരമൊരു ലക്ഷ്യം കൈവരിക്കുന്നത് സംഘത്തിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അക്ഷത് നിമന്ത്രന്‍ സമയത്ത് ഞങ്ങള്‍ എങ്ങനെയാണ് എല്ലാവരിലേക്കും എത്തിയതെന്ന് നിങ്ങള്‍ കണ്ടതാണ്. അഞ്ച് ലക്ഷം ദീപങ്ങൾകത്തിക്കണമെന്ന് ലക്ഷ്യമിട്ടാലും അതും ഞങ്ങള്‍ക്ക് കൈവരിക്കാനാകും. ഓരോ അംഗത്തിനോടും 50 ദീപങ്ങൾ തെളിയിക്കാനാണ്ഞങ്ങള്‍ ആവശ്യപ്പെടുന്നത്,'' പര്‍വേഷ് കുമാര്‍ പറഞ്ഞു.
advertisement
ജെഎന്‍യുവിലും ഡല്‍ഹി സര്‍വകലാശാലയിലും കാവി പതാകയും ശ്രീരാമന്റെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും വയ്ക്കും, എബിവിപി അറിയിച്ചു. പ്രാണ പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച ഉച്ച വരെ അവധി നല്‍കുമെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ 'പ്രാണ പ്രതിഷ്ഠ' ജെഎന്‍യുവില്‍ തത്സമയം കാണാൻ അവസരം; ഡല്‍ഹി സര്‍വകലാശാലയില്‍ രണ്ടേകാൽ ലക്ഷം ദീപങ്ങൾ തെളിയിക്കും
Next Article
advertisement
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
ആഷസിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ
  • മാത്യു ഹെയ്ഡൻ ജോ റൂട്ട് സെഞ്ച്വറി നേടാത്ത പക്ഷം മെൽബൺ ഗ്രൗണ്ടിൽ നഗ്നനായി നടക്കുമെന്ന് പറഞ്ഞു.

  • ഗ്രേസ് ഹെയ്ഡൻ ജോ റൂട്ടിനോട് സെഞ്ച്വറിയടിച്ച് പിതാവിനെ നാണക്കേടിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു.

  • ജോ റൂട്ട് ടെസ്റ്റിൽ 13,543 റൺസ് നേടി, സച്ചിന് ശേഷം രണ്ടാമത്തെ ഉയർന്ന റൺസ് വേട്ടക്കാരനായി.

View All
advertisement