അയോധ്യ ശ്രീരാമക്ഷേത്രം: ഏറ്റവുമധികം സംഭാവന നൽകിയത് ആത്മീയ നേതാവ്; ആകെ ലഭിച്ചത് 5,500 കോടിയോളം

Last Updated:

ഏകദേശം 11.3 കോടി രൂപയാണ് അദ്ദേഹം ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് കൈമാറിയത്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇതുവരെ ലഭിച്ചത് 5,500 കോടി രൂപയുടെ സംഭാവനകൾ എന്ന് റിപ്പോർട്ട്. ക്ഷേത്രത്തിലേക്ക് ഇതുവരെ ലഭിച്ച സംഭവനകളിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയത് പ്രശസ്ത ആത്മീയ ഗുരുവായ മൊരാരി ബാപ്പുവാണ്. അദ്ദേഹം ഏകദേശം 11.3 കോടി രൂപയാണ് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് കൈമാറിയത്. ഇതു കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ അനുയായികൾ ആകെ 8 കോടി രൂപയും ഇതുവരെ സംഭാവന നൽകി.
1946 ൽ ഗുജറാത്തിലെ ഭാവ് നാഗറിലാണ് മൊരാരി ബാപ്പു ജനിച്ചത്. തന്റെ 12 ആം വയസിൽ തന്നെ തുളസി ദാസ് രചിച്ച 10,000 ശ്ലോകങ്ങൾ അടങ്ങിയ രാമ ചരിത മാനസ് മനഃപാഠമാക്കിയ ബാപ്പു പതിനാലാം വയസിൽ രാമ കഥ പറയുവാനും തുടങ്ങി. രാമായണത്തിലെ അറിവും മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിലുള്ള കഥ പറച്ചിലും ബാപ്പുവിനെ പ്രശസ്തനാക്കി.
advertisement
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വരെ ബാപ്പുവിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. രാമായണത്തിന്റെയും രാമചരിത മാനസിന്റെയും ആശയങ്ങളുടെ പ്രചാരകനായ ബാപ്പു കഴിഞ്ഞ അമ്പത് വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും നിരവധി അനുയായികളെയും നേടി.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ചടങ്ങിൽ ഏകദേശം 6,000 ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ ശ്രീരാമക്ഷേത്രം: ഏറ്റവുമധികം സംഭാവന നൽകിയത് ആത്മീയ നേതാവ്; ആകെ ലഭിച്ചത് 5,500 കോടിയോളം
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement