ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്: ലോകത്തിലെ ഏറ്റവും വിലയേറിയ രാമായണം അയോധ്യയിൽ എത്തിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
പുസ്തക വ്യാപാരിയായ മനോജ് സതിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ രാമായണം അയോധ്യയിൽ എത്തിച്ചത്
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ക്ഷേത്രത്തിലേക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ രാമായണം വാഗ്ദാനം ചെയ്ത് പുസ്തക വ്യാപാരിയായ മനോജ് സതി. “ഏറ്റവും മനോഹരമായ രാമായണം” എന്ന് അറിയപ്പെടുന്ന രാമായണത്തിന്റെ ഈ പതിപ്പിന് 1.65 ലക്ഷം രൂപയാണ് വില.
“ക്ഷേത്രത്തിന്റെ മൂന്ന് നിലകളെ സൂചിപ്പിക്കുന്ന തരത്തിൽ മൂന്ന് പെട്ടികളായാണ് രാമായണത്തിന്റെ രൂപം. ഫ്രാൻസിൽ നിർമ്മിച്ച, പേറ്റന്റുള്ള, ആസിഡിന്റെ അംശം അടങ്ങിയിട്ടില്ലാത്ത തരം പേപ്പറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഒരു പ്രത്യേക തരം വസ്തു ഉപയോഗിച്ചാണ് പുസ്തകത്തിന്റെ പുറം ചട്ട നിർമ്മിച്ചിരിക്കുന്നത്. എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അമേരിക്കൻ വാൽനട്ടിന്റെയും (American walnut ) കുങ്കുമത്തിന്റെയും തടി പുസ്തകത്തിന്റെ രൂപകൽപ്പനയിൽ ഉപയോഗിച്ചിട്ടുണ്ട്. 45 കിലോഗ്രാം ഭാരമുള്ള രാമായണത്തിന്റെ ഈ പ്രത്യേക പതിപ്പിന് 400 വർഷത്തോളം നശിക്കാതെ നില നിൽക്കാൻ സാധിക്കും.” - മനോജ് സതി മാധ്യമങ്ങളോട് പറഞ്ഞു.
advertisement
#WATCH | Uttar Pradesh: Ramayana worth Rs 1,65,000 displayed in Ayodhya. The weight of the Ramayana is 45 kg and it comes in three boxes. (19.01) pic.twitter.com/WbEsOCpQcZ
— ANI (@ANI) January 20, 2024
കൂടാതെ രാമായണം അയോധ്യയിൽ എത്തിച്ചുവെന്നും ഏറ്റവും മനോഹരമായ രാമായണം അയോധ്യയിലുണ്ടെന്ന് നിങ്ങൾക്കിനി പറയാമെന്നും ഒപ്പം ഇതിലെ ഓരോ പേജും ഓരോ തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും മനോജ് കൂട്ടിച്ചേർത്തു.
advertisement
ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിലേക്ക് നിരവധി പുരോഹിതന്മാരെയും, രാഷ്ട്രീയ പ്രമുഖരെയും, സെലിബ്രിറ്റികളെയും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ ചടങ്ങിലെ പ്രധാന പൂജകൾ മുഖ്യ പൂജാരിയായ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘം നിർവ്വഹിക്കും. പ്രതിഷ്ഠാ ദിവസം വരെ നീളുന്ന വേദപ്രകാരമുള്ള ഏഴ് ദിവസത്തെ പൂജകൾക്ക് ചൊവ്വാഴ്ച അയോധ്യയിൽ തുടക്കമായിരുന്നു. ചടങ്ങുകളുടെ അഞ്ചാം ദിവസമായ ശനിയാഴ്ച ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ശ്രീകോവിൽ സരയൂ നദിയിലെ പുണ്യ ജലം ഉപയോഗിച്ച് കഴുകും. വാസ്തുശാന്തി(Vastushanti), അന്നാദിവസ്(Annadhivas) എന്നീ ചടങ്ങുകൾക്ക് ശേഷമാകും ഇത്. അരണിമന്ത (Aranimantha) എന്ന ചടങ്ങിന്റെ ഭാഗമായി ഒരു വസ്ത്രത്തിന്റെ സഹായത്തോടെ രണ്ട് മരപ്പലകകൾ ഉപയോഗിച്ച് തീ കത്തിച്ചുകൊണ്ടാണ് വെള്ളിയാഴ്ച യാഗം ആരംഭിച്ചത്. പ്രതിഷ്ഠാ ദിവസം വരെ ഇത് തുടരും.
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 20, 2024 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്: ലോകത്തിലെ ഏറ്റവും വിലയേറിയ രാമായണം അയോധ്യയിൽ എത്തിച്ചു