അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; കാഴ്ശക്തിയില്ലാത്ത മുസ്ലീം കവിക്ക് ക്ഷണം

Last Updated:

കാഴ്ച വൈകല്യമുള്ള ഇദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീരാമനെ സ്തുതിച്ചുകൊണ്ട് കവിതകളും ഭജനകളും എഴുതിയിരുന്ന ഒരാൾ കൂടിയാണ്.

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നിരവധി പ്രമുഖർക്ക് ഇതിനോടകം തന്നെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശിൽ നിന്നുള്ള മുസ്ലീം ഭജൻ ഗായകനും കവിയുമായ അക്ബർ താജ്, ക്ഷണം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിരിക്കുകയാണ്. ഖാണ്ഡവ ജില്ലയിലെ ഹഫ്‌ല ബീപ്ല ഗ്രാമവാസിയാണ് താജ്. കാഴ്ച വൈകല്യമുള്ള ഇദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീരാമനെ സ്തുതിച്ചുകൊണ്ട് കവിതകളും ഭജനകളും എഴുതിയിരുന്ന ഒരാൾ കൂടിയാണ്.
ക്ഷണം ലഭിച്ചതിനെ തുടർന്ന്, ജനുവരി 14 ന് ഉത്തർപ്രദേശിലെ അയോധ്യയിലെത്തി ശ്രീരാമനെക്കുറിച്ചുള്ള തന്റെ കവിതകൾ ചൊല്ലുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ രാജ്യം മുഴുവൻ സന്ദർശിക്കുന്ന ആളാണ് , എങ്കിലും അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അതും റാം ജി ഭദ്രാചാര്യയുടെ (ഹിന്ദു ആത്മീയ നേതാവ്) താല്പര്യയാർത്ഥം. അതുകൊണ്ട് ഞാൻ മറ്റ് എല്ലാ പരിപാടികളും മാറ്റിവെച്ച് അന്ന് അവിടെ പോകും" എന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന താൻ ഒരു ഓലമേഞ്ഞ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന പ്രതിഷ്ഠ ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു. ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
advertisement
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പ്രത്യേകം ഉപഹാരം നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. പ്രസാദത്തിനോടൊപ്പം ‘അയോധ്യ ദര്‍ശന്‍’ എന്ന പുസ്തകത്തിന്റെ കോപ്പികളും അതിഥികള്‍ക്ക് സമ്മാനിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. അയോധ്യ നഗരത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും വിശദമാക്കുന്ന പുസ്തകമാണ് അയോധ്യ ദര്‍ശന്‍. തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ടാതിഥികള്‍ക്ക് മൂന്ന് പുസ്തകങ്ങള്‍ അധികമായി നല്‍കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; കാഴ്ശക്തിയില്ലാത്ത മുസ്ലീം കവിക്ക് ക്ഷണം
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement