'നാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാം', ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും നേരത്തേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഹോക്കി ടീം അംഗം പി ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ശ്രീജേഷിന് അഭിനന്ദനം അറിയിച്ചത്. നിലവില്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.
എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും നേരത്തേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ മമ്മൂട്ടി ഇന്ന് ശ്രീജേഷിനെ വീട്ടില്‍ ചെന്ന് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. കണ്ണൂരിലെ ശ്രീജേഷിന്റെ വീട്ടില്‍ ചെന്നാണ് മമ്മൂട്ടി അഭിനന്ദിച്ചത്.
മമ്മുക്ക ബൊക്കെ കൊടുക്കുമ്പോള്‍ 'ഒളിമ്പിക്‌സില്‍ മെഡല്‍ വാങ്ങിച്ചപ്പോള്‍ പോലും ഇത്രയും കൈ വിറച്ചിട്ടില്ല' എന്ന് ശ്രീജേഷ് പറഞ്ഞതായി മമ്മൂട്ടിയെ അനുഗമിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തന്റെ പോസ്ടിനോപ്പം കുറിച്ചു. ശേഷം ശ്രീജേഷ് ഒളിമ്പിക്സ് മെഡല്‍ മമ്മൂട്ടിയെ കാണിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, മമ്മൂട്ടിയുടെ സഹചാരി ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
advertisement
ഓഗസ്റ്റ് 5 നു നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. ഒളിമ്പിക്‌സിലെ ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.
advertisement
കേരളത്തിലേക്ക് 49 വര്‍ഷത്തിനുശേഷം ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഡപ്യൂട്ടി ഡയറക്ടറാണ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗം ശ്രീജേഷ്. 41 വര്‍ഷത്തിനുശേശേഷം ഇന്ത്യയ്ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നതിന് നിര്‍ണായകമായത് ഗോള്‍ക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു.
advertisement
ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ 6 കോടിയാണ് നല്‍കിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്കെല്ലാം ഒരു കോടി രൂപ വീതം സര്‍ക്കാര്‍ നല്‍കി. മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെയാണ് ഇന്ത്യ തോല്‍പിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2021 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാം', ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍