വീഗനായി വിരാട് കോഹ്‌ലി; മുമ്പത്തെക്കാളേറെ കരുത്താര്‍ജ്ജിച്ചെന്ന് താരം

Last Updated:
ന്യൂഡല്‍ഹി: കഴിഞ്ഞ നാലുമാസമായി താന്‍ വീഗനായിരിക്കുകയാണെന്നും ഇതുവരെയുള്ളതിനേക്കാള്‍ കരുത്താര്‍ജ്ജിച്ചെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. പുതിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം മാനസികമായും ശാരീരികമായും തന്നെ ഒരുപാട് സഹായിച്ചെന്നും വിരാട് പറയുന്നു.
കോഹ്‌ലിയുടെ പുതിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം താരത്തിന്റെ സ്വഭാവത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയെന്നും ബാറ്റിങ്ങിലും ടീമിന്റെ നായകത്വത്തിലും സഹായിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മ ഇതേസമയത്ത് വെജിറ്റേറിയന്‍ ആയി മാറിയിരുന്നു എന്നാല്‍ വിരാട് വീഗന്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു.
എന്താണ് വീഗന്‍ ജീവിത രീതി
സമ്പൂര്‍ണ്ണ വെജിറ്റേറിയനുകളാണ് വീഗനുകള്‍. പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ സസ്യാഹാരമാകും ഇത്തരക്കാര്‍ കഴിക്കുക. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, കൂണ്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തേങ്ങാപ്പാല്‍, സോയാ മില്‍ക്ക് എന്നിവയൊക്കെ ഇള്‍ക്കൊള്ളുന്ന ഭക്ഷണ രീതികളാണ് വീഗനുകള്‍ പാലിക്കാറുള്ളത്.
advertisement
വീഗനുകളായി ജീവിക്കുന്നവര്‍ക്ക് സൗന്ദര്യവും, സന്തോഷവും, ആത്മ വിശ്വാസവും, പോസിറ്റീവ് എനര്‍ജിയും കൂടുമെന്നാണ് പറയപ്പെടുന്നത്.
മല്ലിക ഷെറാവത്ത്, കിരണ്‍ റാവു, ഹേമ മാലിനി തുടങ്ങിയവരൊക്കെ വീഗനുകളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീഗനായി വിരാട് കോഹ്‌ലി; മുമ്പത്തെക്കാളേറെ കരുത്താര്‍ജ്ജിച്ചെന്ന് താരം
Next Article
advertisement
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
  • കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഇല്ലെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു.

  • അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎല്‍എ കെ.പി.മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്.

  • ഡയാലിസിസ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിക്കുന്നു.

View All
advertisement