'കോഹ്ലി മികച്ച ബാറ്റ്സ്മാനാണെങ്കിൽ ബാബർ അസം അതുക്കും മേലെ'
- Published by:Naseeba TC
- news18-malayalam
Last Updated:
"വിരാട് കോഹ്ലിയുടെ ബാറ്റിങ് മനോഹരമാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്, എങ്കിൽ ഒന്ന് ബാബർ ബാറ്റ് ചെയ്യുന്നത് കൂടി നോക്കൂ. ദൈവമേ, അദ്ദേഹം അൽപ്പം സ്പെഷ്യൽ ആണ്"
പാക് സൂപ്പർ ബാറ്റ്സ്മാൻ ബാബർ അസമിനെ പ്രകീർത്തിച്ച് വീണ്ടുമൊരു അന്താരാഷ്ട്ര താരം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണ് ബാബർ അസം എന്ന് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ടോം മൂഡി. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബാബർ വളരുമെന്നും ടോം മൂഡി.
കഴിഞ്ഞ വർഷങ്ങളിൽ ബാബറിന്റെ വളർച്ച വളരെ പ്രത്യേക നിറഞ്ഞതാണെന്ന് ടോം മൂഡി പറയുന്നു. ബാറ്റ്സ്മാൻ എന്ന നിലയിൽ വിരാട് കോഹ്ലി മികച്ചതാണെന്ന് പറയുമ്പോഴും അതിലും മുകളിലാണ് ബാബറുടെ സ്ഥാനമെന്നാണ് മൂഡിയുടെ വിലയിരുത്തൽ.
"വിരാട് കോഹ്ലിയുടെ ബാറ്റിങ് മനോഹരമാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്, എങ്കിൽ ഒന്ന് ബാബർ ബാറ്റ് ചെയ്യുന്നത് കൂടി നോക്കൂ. ദൈവമേ, അദ്ദേഹം അൽപ്പം സ്പെഷ്യൽ ആണ്"- മൂഡിയുടെ വാക്കുകൾ.
നിലവിലെ കണക്കുകൾ നോക്കുമ്പോൾ ബാബറെ മികച്ച അഞ്ചിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെങ്കിലും വരുന്ന പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ 5 മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാകും ബാബറെന്നും മൂഡി ഉറപ്പിച്ച് പറയുന്നു.
advertisement
ഇതുവരെ 26 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചെങ്കിലും അതിലൊന്നും നിർണായക സാന്നിധ്യമാകാൻ ബാബറിന് സാധിച്ചിട്ടില്ലെങ്കിലും വരും വർഷങ്ങൾ ബാബറിന് വേണ്ടിയുള്ളതാണെന്നാണ് മൂഡിയുടെ വാക്കുകൾ.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
വിദേശ മണ്ണിൽ ബാബർ അസമിന്റെ ബാറ്റിങ് ശരാശരി വെറും 37 മാത്രമാണ്. പാകിസ്ഥാനിൽ ഇത് 67 ഉം. എന്നാൽ വിദേശ രാജ്യങ്ങളിൽ ബാബർ അധികം മത്സരം കളിച്ചിട്ടില്ലെന്നതും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും മൂഡി ചൂണ്ടിക്കാട്ടുന്നു.
advertisement
ഐസിസി റാങ്കിങ്ങിൽ മികച്ച അഞ്ച് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ബാബർ അസം ഒന്നാമതായി ഇടം നേടിയിരുന്നു. 26 ടെസ്റ്റും 74 ഏകദിനങ്ങളും 38 ടിട്വന്റി മത്സരങ്ങളിൽ നിന്നുമായി 1471 റൺസാണ് ബാബർ ഇതുവരെ സ്വന്തമാക്കിയത്.
ബാബർ അസമിന്റെ ബാറ്റിങ് കവിത പോലെയാണെന്നായിരുന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ നേരത്തേ പറഞ്ഞത്. കഴിഞ്ഞ വർഷം ഓസീസിനെതിരെ നടന്ന ടി-ട്വന്റിയിലെ ബാബറിന്റെ പ്രകടനം കണ്ടായിരുന്നു വോണിന്റെ പ്രതികരണം. മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടെങ്കിലും മനോഹര ഷോട്ടുകളിലൂടെ കളം നിറഞ്ഞു നിൽക്കുകയായിരുന്നു ബാബർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2020 5:04 PM IST