പാകിസ്ഥാന്- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക് ടീം എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ ബംഗ്ലാദേശ് ബാറ്റ്സ്മാന് നേര്‍ക്ക് പാക് സ്റ്റാര്‍ പേസര്‍ ഷഹീന് അഫ്രീദി എറിഞ്ഞ ഒരു അപകടകരമായ ത്രോ ചര്‍ച്ചയാവുകയാണ്. അഫ്രീദിയുടെ ത്രോയില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന് അഫീഫ് ഹൊസെയ്ന്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടാം ടി20യില്‍ ബംഗ്ലാദേശ് ഇന്നിങ്സിലെ മൂന്നാമത്തെ ഓവറിലാണ് സംഭവം. ഇവിടെ ഷഹീന് അഫ്രീദിയുടെ പന്ത് അഫീഫ് പ്രതിരോധിച്ചിട്ടു. പന്ത് നേരെ വന്നത് ഷഹീന്റെ കൈകളിലേക്ക്. ഈ സമയം ക്രീസ് ലൈനിന് ഉള്ളില്‍ നില്‍ക്കുകയായിരുന്ന അഫീഫിന്റെ നേര്‍ക്ക് ഷഹീന് പന്ത് തിരിച്ചെറിഞ്ഞു. പന്ത് കൊണ്ട് അഫീഫ് വീഴുകയും ചെയ്തു.
തൊട്ടു മുന്‍പത്തെ ഡെലിവറിയില്‍ ഷഹീനെതിരെ അഫീഫ് സിക്സ് പറത്തിയിരുന്നു. ഷഹീന് അഫ്രീദി ഇവിടെ നിയന്ത്രണം വിട്ട് അഫീഫിന്റെ നേര്‍ക്ക് പന്തെറിയുകയായിരുന്നു എന്ന വിമര്‍ശനം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അഫീഫിന്റെ അടുത്തേക്ക് ഉടനെ തന്നെ എത്തിയ ഷഹീന് ക്ഷമ ചോദിക്കുകയും ചെയ്തു.
പിന്നീട് ഫിസിയോ വന്ന് പരിശോധിച്ചതിന് ശേഷമാണ് അഫീഫ് കളി തുടര്‍ന്നത്. ഒടുവില്‍ 21 പന്തില്‍ നിന്ന് 20 റണ്‍സ് നേടി നില്‍ക്കെ അഫീഫിനെ ലെഗ് സ്പിന്നര്‍ ശദാബ് ഖാന് മടക്കി. രണ്ടാം ടി20യില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 20 ഓവറില്‍ 108 റണ്‍സ് മാത്രമാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര പാകിസ്ഥാന് സ്വന്തമാക്കുകയും ചെയ്തു.
പാകിസ്ഥാന് ബൗളര്‍ ഹസന് അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്ക്രീനില്‍ തെളിഞ്ഞത് കണ്ട് അന്തംവിട്ട് ആരാധകര്‍. മത്സരത്തില്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറില്‍ 148 കിലോമീറ്റര്‍ രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇത്. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയാണ് പിഴവിന് കാരണമായത്.
അതിലും അമ്പരപ്പിച്ചത് ഹസന് അലിയാണ്. താരത്തിന്റെ ഒരു ബോളിന്റെ വേഗം രേഖപ്പെടുത്തിയത് 219 കീലോമീറ്ററായിരുന്നു. ബംഗ്ലദേശ് ഇന്നിങ്സിലെ രണ്ടാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയപ്പോഴാണ് ഹസന് അലി 219 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞതായി രേഖപ്പെടുത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ബൗളര്‍മാരായി പരിഗണിക്കപ്പെടുന്ന ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, ഷോണ്‍ ടൈറ്റ്, പാകിസ്ഥാന് താരം ഷോയിബ് അക്തര്‍ തുടങ്ങിയവരെയെല്ലാം കടത്തിവെട്ടിയ പ്രകടനമായി മാറി ഇത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉടനടി വൈറലാകുകയും ചെയ്തു. ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ് ആരാധകര്‍ ഈ അതിവേഗ പന്തുകളെ ഏറ്റെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറികള്‍ എന്നെല്ലാം ട്രോളുകള്‍ നിറയുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.