Manchester United | 'മാഞ്ചസ്റ്റർ യുണൈറ്റഡ് വെറും ചവറാണ്'; വാർത്തയിലെ മോശം പരാമർശത്തിന് മാപ്പ് പറഞ്ഞ് BBC
- Published by:Naveen
- news18-malayalam
Last Updated:
വാർത്തകൾ സ്ക്രോൾ ചെയ്ത് പോകുന്ന സംവിധാനമായ ടിക്കർ പ്രവർത്തിപ്പിക്കാൻ പരിശീലിക്കുന്നയാളുടെ പിഴവാണ് സംഭവത്തിന് കാരണമായതെന്ന് ബിബിസി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (English Premier League) ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ (Manchester United) മോശം പരാമർശത്തിന് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് വാർത്താ ചാനലായ ബിബിസി (BBC). ടിവിയിൽ വാർത്ത സംപ്രേക്ഷണം ചെയ്യുന്നതിനിടെ ടിക്കറിൽ 'മാഞ്ചസ്റ്റർ യുണൈറ്റഡ് വെറും ചവറാണ്' എന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ള വാർത്തയ്ക്കിടെയായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്.
വാർത്തയ്ക്കിടെ യുണൈറ്റഡിനെതിരെ വന്ന ഈ വലിയ അബദ്ധം ശ്രദ്ധയിൽപ്പെട്ട ടിവി വിമർശകനും ബിബിസിക്ക് വേണ്ടി ജോലി ചെയ്യുന്ന സ്കോട്ട് ബ്രയാൻ ഇതിന്റെ ഒരു ക്ലിപ്പ് എടുത്ത് ഇന്റർനെറ്റിൽ ഇട്ടതോടെ സംഭവം വൈറൽ ആവുകയായിരുന്നു.
Earlier today, the BBC News ticker displayed the words “Manchester United are rubbish.” 🤣 pic.twitter.com/yZKyOXrBHn
— SPORTbible (@sportbible) May 24, 2022
advertisement
സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടർന്ന് പിന്നീടുള്ള ഒരു വാർത്താ സംപ്രേക്ഷണത്തിനിടെ ബിബിസി അവതാരക അനിറ്റ മക്വേയ് ക്ലബിന്റെ ആരാധകരോട് മാപ്പ് പറയുകയും സംഭവത്തെ കുറിച്ചുള്ള വിശദമായ പ്രസ്താവന നൽകുകയും ചെയ്തു.
വാർത്തകൾ സ്ക്രോൾ ചെയ്ത് പോകുന്ന സംവിധാനമായ ടിക്കർ പ്രവർത്തിപ്പിക്കാൻ പരിശീലിക്കുന്നയാളുടെ പിഴവാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്. "അൽപം മുമ്പ്, ബോധപൂർവമല്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ടിവി സ്‌ക്രീനിന്‍റെ താഴെ പ്രവർത്തിക്കുന്ന ടിക്കറില്‍ അസാധാരണമായ ഒരു കാര്യം പ്രത്യക്ഷപ്പെട്ടത് നിങ്ങളിൽ ചിലർ ശ്രദ്ധിച്ചിരിക്കാം, ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയില്ലെന്ന് വിശ്വസിക്കുന്നു.' - അനിറ്റ വ്യക്തമാക്കി.
advertisement
Apology by BBC News after a trainee, learning how to put text on the ticker (the headlines that run along the bottom of the screen) accidentally published the words "Manchester United are rubbish" live on the broadcast...
Fair and accurate reporting, imo.pic.twitter.com/LzVAWt2lCT
— Rob O'Hanrahan (@RobOHanrahan) May 24, 2022
advertisement
'കാര്യങ്ങളുടെ സത്യാവസ്ഥ എങ്ങനെയെന്ന് ഞാൻ വിശദീകരിക്കാം. ടിക്കറിന്റെ പ്രവർത്തനം എങ്ങനെയെന്നും അതിൽ വാർത്തകൾ എങ്ങനെയിടുമെന്നും പഠിക്കുകയായിരുന്ന ഒരാൾ, ക്രമരഹിതമായി ഇങ്ങനെ ഓരോ വാക്കുകൾ അടിച്ചുനോക്കുകയായിരുന്നു. അതിനിടയിൽ അബദ്ധത്തിലാണ് ഈ പരാമർശം പ്രത്യക്ഷപ്പെട്ടത്. ആരെയും വേദനിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല അതെഴുതിയത്.'- അനിറ്റ കൂട്ടിച്ചേർത്തു.
അതേസമയം, പ്രീമിയർ ലീഗിൽ ഈ സീസണിൽ നിറംമങ്ങിയ പ്രകടനമായിരുന്നു യുനൈറ്റഡിന്റേത്. 38 മത്സരങ്ങളിൽ നിന്നും കേവലം 58 പോയിന്റ് മാത്രം നേടിയ അവർ ലീഗിൽ ആറാം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ അവരുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സീസണിലത്തേത്.
advertisement
ജുവന്റസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരികെ കൊണ്ടുവന്നെങ്കിലും അവർക്ക് അതിന്റെ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. റൊണാൾഡോയ്ക്ക് പുറമെ പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജേഡന്‍ സാഞ്ചോ, ഡേവിഡ് ഡി ഹിയ തുടങ്ങി ലോകോത്തര താരങ്ങളുണ്ടായിട്ടും ചുവന്ന ചെകുത്താന്മാർക്ക് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ പോലും ഇടം നേടാനായില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2022 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Manchester United | 'മാഞ്ചസ്റ്റർ യുണൈറ്റഡ് വെറും ചവറാണ്'; വാർത്തയിലെ മോശം പരാമർശത്തിന് മാപ്പ് പറഞ്ഞ് BBC