'ഇന്ത്യക്ക് ഇത് വലിയൊരവസരം': മുംബൈയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തെക്കുറിച്ച് പിടി ഉഷ

Last Updated:

ഇന്ത്യയുടെ കായിക ശക്തി ഒടുവിൽ ലോക തലത്തിൽ മെഡലുകൾക്കായി മത്സരിക്കുന്ന തലത്തിലെത്തി എന്നും പി ടി ഉഷ പറഞ്ഞു

പി ടി ഉഷ
പി ടി ഉഷ
2036ഓടെ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഇന്ത്യയുടെ കായിക ശക്തി ഒടുവിൽ ലോക തലത്തിൽ മെഡലുകൾക്കായി മത്സരിക്കുന്ന തലത്തിലെത്തി എന്നും പി ടി ഉഷ പറഞ്ഞു. കൂടാതെ ഒക്‌ടോബർ 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന 141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ അവസരമായാണ് ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി ടി ഉഷ കണക്കാക്കുന്നത്.
” ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒളിംപിക് പ്രസ്ഥാനത്തിൽ ഇതൊരു വലിയ അവസരമാണ്. ഐ‌ഒ‌സി അംഗങ്ങൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള നല്ല അവസരമാണിത്, “എന്നും പി ടി ഉഷ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സജ്ജമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് ഇവർ. 2036 ഓടെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. അതിനാൽ നിലവിൽ തന്നെ മികച്ച പിന്തുണ സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ഇതിനകം തന്നെ അഹമ്മദാബാദിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും പി ടി ഉഷ പറഞ്ഞു.
advertisement
കൂടാതെ ഈ സെഷൻ ഇന്ത്യൻ കായിക രംഗത്തെ ഒരു നാഴികക്കല്ലാണ്. ആഗോള കായിക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷ. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ലോകോത്തര പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും ദശലക്ഷക്കണക്കിന് ഇന്ത്യൻ കായികതാരങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും സാധ്യമാകുന്ന നിരവധി അവസരങ്ങൾ ഇതിലൂടെ വഴി തുറക്കു എന്നും ഉഷ ചൂണ്ടിക്കാട്ടി. അതേസമയം ഭാവിയിൽ യൂത്ത് ഒളിമ്പിക്‌സിലും ഒളിമ്പിക്‌സ് ഗെയിംസിലും ആതിഥേയത്വം വഹിക്കാനുള്ള ഭാരതത്തിന്റെ അഭിലാഷങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെയ്‌പ്പ് കൂടിയാണിത്.
advertisement
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അന്താരാഷ്ട്ര ഒളിംപിക് സമിതിയുടെ 141-ാം മത് സമ്മേളനം സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ ഉള്ള ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്റർ (ജെഡബ്ല്യുസി) ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായാണ് വിലയിരുത്തുന്നത്. 2022 ന്റെ ആരംഭത്തിൽ ആണ് ഇത് പ്രവർത്തനം ആരംഭിച്ചത് . അതേസമയം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ (എൻഎംഎസിസി) ഗ്രാൻഡ് തിയേറ്ററിൽ ആയിരിക്കും ഐഒസിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യക്ക് ഇത് വലിയൊരവസരം': മുംബൈയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തെക്കുറിച്ച് പിടി ഉഷ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement