advertisement

ദേഷ്യം സഹിക്കാതെ കുളിമുറിയുടെ ചുമരില്‍ തലയിടിച്ച് ശ്രീശാന്ത്

Last Updated:
മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വീണ്ടും വാര്‍ത്തയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കളേഴ്‌സ് ടീവിയിലെ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥിയായ ശ്രീശന്ത് തന്റെ ദേഷ്യത്തിന്റെ പേരിലാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
സഹ മത്സരാര്‍ത്ഥിയായ സുരഭി റാണയുമായി പ്രശ്‌നത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അവതാരകന്‍ സല്‍മാന്‍ ഖാന്‍ ശാസിച്ചതാണ് ഇത്തവണ ശ്രീശാന്തിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് കുളിമുറിയില്‍ കയറിയ താരം വാതില്‍ ലോക്ക് ചെയ്ത് തല ചുമരിനിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നീട് താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുഖമായി ഇരിക്കുകയാണെന്നും ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വീറ്റ് ചെയ്തു. 'ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ പേടിച്ചിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയെന്നും ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയെന്നും അറിഞ്ഞും. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി.' ഭുവനേശ്വരി പറഞ്ഞു.
advertisement
നേരത്തെ റിയാലിറ്റി ഷോയുടെ പ്രതിഫലം വെളിപ്പെടുത്തിയും സഹമത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിലും ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദേഷ്യം സഹിക്കാതെ കുളിമുറിയുടെ ചുമരില്‍ തലയിടിച്ച് ശ്രീശാന്ത്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement