'അപ്പൊ തന്നെ മറുകണ്ടം ചാടി' ധോണി പുറത്തായി; ആരാധകന്‍ ജഴ്‌സി മാറ്റി മുംബൈക്കൊപ്പം ചേര്‍ന്നു
Last Updated:
ധോണിയും പുറത്തായപ്പോള്‍ ചെന്നൈ ഇനി വിജയിക്കില്ലെന്ന ഉറപ്പില്‍ ആകരാധകന്‍ കളം മാറുകയായിരുന്നു
ചെന്നൈ: കളത്തില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആരാധകരുടെ രസകരമായ പല നിമിഷങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എതിര്‍ താരങ്ങളോട് ബഹുമാനത്തോടെ പെരുമാറുന്നതും പരസ്പരം മധുരം കൈമാറുന്നതും തുടങ്ങി പലരീതിയിലുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ കായികലോകത്ത് പതിവ് കാഴ്ചയാണ്. ഇന്നലെ ചെന്നൈ- മുംബൈ മത്സരം നടക്കുന്നതിനിടയില്‍ ധോണി ആരാധകന്‍ ജഴ്‌സി മാറ്റി മുംബൈയ്‌ക്കൊപ്പം ചേരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്നലെ രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈയുടെ നായകന്‍ എംഎസ് ധോണി 15 ാം ഓവറില്‍ പുറത്തായപ്പോഴായിരുന്നു രസകരമായ നിമിഷം. അതുവരെ ചെന്നൈ ജയിക്കുമെന്ന ഉറപ്പില്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത താരം ഉടന്‍ തന്നെ മഞ്ഞ ജഴ്‌സി ഊരിമാറ്റി അതിനടിയില്‍ ഇട്ടിരുന്ന മുംബൈ ജഴ്‌സിയുമായി കളി കാണുകയായിരുന്നു.
Also Read: 'ആരാധനയ്ക്ക് പ്രായമില്ല' തന്നെ കാണാനെത്തിയ ആരാധികയെ ഹൃദയത്തില്‍ സ്വീകരിച്ച് ധോണി
ഈ ആരാധകന്റെ പിന്നിലുണ്ടായിരുന്ന മുംബൈ ആരാധകര്‍ കൈയ്യടിച്ചും കൈ നല്‍കിയുമായിരുന്നു പുതിയ ആരാധകനെ തങ്ങളുടെ കൂട്ടത്തിലേക്ക് സ്വീകരിച്ചത്.
advertisement
മത്സരത്തില്‍ 12 റണ്‍സുമായിട്ടായിരുന്നു ധോണി പുറത്തായത്. ധോണിയും പുറത്തായപ്പോള്‍ ചെന്നൈ ഇനി വിജയിക്കില്ലെന്ന ഉറപ്പില്‍ ആകരാധകന്‍ കളം മാറുകയായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്.
Deii CSK boys 😂😂😂🤣 pic.twitter.com/0E7lrc27yQ
— Merin Kumar ™ (@merin_kumar) April 4, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അപ്പൊ തന്നെ മറുകണ്ടം ചാടി' ധോണി പുറത്തായി; ആരാധകന്‍ ജഴ്‌സി മാറ്റി മുംബൈക്കൊപ്പം ചേര്‍ന്നു