IPL| ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ്
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സ്, ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ ചെന്നൈ ടി നഗർ വെങ്കട്ടനാരായണ റോഡിലെ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെത്തിയത്.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം തമിഴ്നാട്, പുതുച്ചേരി ഉപദേശക സമിതി ചെയർമാനായ എ ജെ ശേഖർ റെഡ്ഡി, മുൻ ചെയർമാൻ ശ്രീ കൃഷ്ണ തുടങ്ങിയവർ സിഎസ്കെ പ്രതിനിധികളെ സ്വീകരിച്ചു. പിന്നീട് ട്രോഫി വെങ്കടേശ്വര പ്രതിമയുടെ പാദങ്ങളിൽ സമർപ്പിച്ചു. പിന്നീടായിരുന്നു പ്രത്യേക പൂജകള്‍ നടന്നത്.
advertisement
Also Read- Ravindra jadeja| ആവേശവിജയം; ഭാര്യ റിവാബയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട് രവീന്ദ്ര ജഡേജ
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ നിർണായക മത്സരങ്ങളിൽ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവിൽ വിജയവമായി ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഒന്നാമന്‍മാരായ ഗുജറാത്തിനെ വീഴ്ത്തി ഫൈനലില്‍ എത്തി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റണ്‍സടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി.
advertisement
#WATCH | 5வது முறையாக சாம்பியன் பட்டத்தை வென்ற சென்னை சூப்பர் கிங்ஸ்; தியாகராய நகரில் உள்ள திருப்பதி தேவஸ்தானத்தில் கோப்பையை வைத்து சிஎஸ்கே நிர்வாகிகள் சிறப்பு பூஜை!#SunNews | #CSKvGT | #TATAIPLFinal | 📸 TATA IPL | #Chennai pic.twitter.com/ZxwmoizYc1
— Sun News (@sunnewstamil) May 30, 2023
advertisement
കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ടീം കിരീടം നേടിയതെന്നും അതിനാലാണ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്‍റിന്‍റെ വിശദീകരണം.
മഴകാരണം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഐപിഎല്‍ ഫൈനല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. സാഹ 39 പന്തില്‍ 54 റണ്‍സെടുത്തപ്പള്‍ സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിര്‍ത്തിവെച്ചു. അവസാന ഓവറിൽ രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ പ്രകടനമാണ് ധോണിക്കും കൂട്ടർക്കും വിജയം സമ്മാനിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
May 31, 2023 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL| ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ്


